| Tuesday, 8th September 2026, 7:08 am

വെറും നാല് റണ്‍സില്‍ വീരു വീഴുമായിരുന്നു; ഇതിഹാസങ്ങള്‍ വാഴുന്ന ലിസ്റ്റില്‍ കിഷന്റെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

ദുലീപ് ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണ്‍ തിലക് വര്‍മയുടെ സൗത്ത് സോണിനെ നേരിടുകയാണ്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടി ഓള്‍ ഔട്ട് ആയിരിക്കുകയാണ്. നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്.

334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോണ്‍ താരം, ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റന്‍, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോര്‍ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാന്‍ കിഷന്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെ താരത്തിന്റെ മറ്റൊരു റെക്കോഡും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കൂറ്റന്‍ റണ്‍സ് അടിച്ചെടുത്തതോടെ ദുലീപ് ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ എട്ടാമനായുംതാരം ഇടം നേടിയിരിക്കുകയാണ്. ഇതിഹാസ താരങ്ങളായ വിരേന്ദര്‍ സെവാഗും സഞ്ജയ് മഞ്ജരേക്കറും ഉള്‍പ്പെടെയുള്ള ലിസ്റ്റിലാണ് കിഷന്‍ ഓടിക്കയറിയത്. നേട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ മറികടന്നാണ് കിഷന്‍ എട്ടാമനായത്.

ദുലീപ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

രമണ്‍ ലാംബ – 320 – 1987

ഗഗന്‍ ഖോഡ – 300 – 2001

സുരേന്ദ്ര ഭാവെ – 292 – 1994

അരുണ്‍ ലാല്‍ – 287 – 1986

സഞ്ജയ് മഞ്ജരേക്കര്‍ – 278 – 1987

ലാല്‍ചന്ദ് രാജ്പുത് – 275 – 1987

വീരേന്ദര്‍ സെവാഗ് – 274 – 1999

ഇഷാന്‍ കിഷന്‍ – 270 – 2026*

യശസ്വി ജെയ്‌സ്വാള്‍ – 265 – 2022

അതേസമയം, ഫൈനലില്‍ കുമാര്‍ കുശാഗ്രയും സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. 132 പന്തില്‍ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശിഖര്‍ മോഹന്‍ (120 പന്തില്‍ 85), അഭിമന്യു ഈശ്വരന്‍ (86 പന്തില്‍ 72), അനുകൂല്‍ റോയ് (98 പന്തില്‍ 45), മുഹമ്മദ് ഖുറേഷി (91 പന്തില്‍ 40) എന്നിവരും ഈസ്റ്റ് സോണിനായി തിളങ്ങി.

സൗത്ത് സോണിനായി ത്രിപുരാന വിജയ് നാല് വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലും ചാമ മിലിന്ദും രണ്ട് വീതം വിക്കറ്റുകളും ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Ishan Kishan Achieve Great Record In Duleep Trophy Final Against South Zone

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more