| Wednesday, 21st January 2026, 5:00 pm

പടക്കളം ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല; ആ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് പ്ലാനിങ്ങ് ഒന്നും ഇല്ല: ഇഷാന്‍ ഷൗക്കത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഇഷാന്‍ ഷൗക്കത്ത്. മനു സ്വരാജ് സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ പടക്കളം എന്ന സിനമയിലെ ഇഷാന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്റേതായി വരാന്‍ പോകുന്ന സിനിമയാണ് ചത്താ പച്ച.

ഇപ്പോള്‍ സിനിമാ കൂട്ടിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് ഇഷാന്‍ സംസാരിക്കുന്നു.

‘സിനിമയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എനിക്ക് അങ്ങനെയൊരു പ്ലാന്‍ ഇല്ല. ത്രില്ലര്‍ കഴിഞ്ഞാല്‍ റൊമാന്‍സ് ചെയ്യണം പിന്നെ മറ്റ് ഴോണര്‍ ചെയ്യണം അങ്ങനെയൊരു തീരുമാനവും ഇല്ല. പക്ഷേ സമാനതകളുള്ള കഥപാത്രങ്ങള്‍ അടുത്തടുത്ത് വരരുത് എന്നുണ്ട്.

മാര്‍ക്കോ പോലെയാരു സിനിമ ചെയ്തിട്ട് കോമഡി ഫാന്റസി ചെയ്യണം എന്നൊന്നും ഉണ്ടായിരുന്നില്ല. അത് അങ്ങനെ സംഭവിച്ചതാണ്. ഒരു അഭിനേതവെന്ന നിലയില്‍ ഞാന്‍ അത്ര വലിയ പൊസിഷനിലൊന്നും എത്തിയില്ല. കിട്ടുന്നത് തെരഞ്ഞെടുക്കുന്നു’ , ഇഷാന്‍ ഷൗക്കത്ത് പറയുന്നു.

പടക്കളം എന്ന സിനിമക്ക് ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് കിട്ടുമെന്ന് താന്‍ വിചാരിച്ചിട്ടില്ലെന്നും സംവിധായകരുടെയും അണിയറപ്രവര്‍ത്തകര്‍ക്കമുള്ള ക്വാളിറ്റിയുടെ വിശ്വാസത്തിന്റെ പുറത്താണ് സിനിമ ചെയ്യുന്നതെന്നും ഇഷാന്‍ ഷൗക്കത്ത് പറഞ്ഞു.

ചെറുപ്പത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഡാന്‍സും സ്റ്റേജ് പെര്‍ഫോമന്‍സുകളുമൊക്കെ ചെയ്തിട്ടുണ്ടെന്നും ഇഷാന്‍ പറഞ്ഞു. സപോര്‍ട്‌സ് നന്നായി പിന്തുടരാറുണ്ടായിരുന്നുവെന്നും ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറാകാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ഇഷാന്‍ പറയുന്നു.

പരിക്ക് പറ്റിയതിന് ശേഷം അവിടെ തുടരാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് താന്‍ തിയേറ്റര്‍ ആര്‍ട്‌സ് പഠിക്കാന്‍ പോയെന്നും അവിടെ വെച്ചാണ് അഭിനയത്തോടുള്ള താത്പര്യം തോന്നിയതെന്നും നടന്‍ പറഞ്ഞു.

ഇഷാന്‍ പ്രധാനവേഷത്തിലെത്തുന്ന ചത്താ പച്ച ജനുവരി 22 (നാളെ) റിലീസിനെത്തുന്നത്. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡബ്ല്യു. ഡബ്ല്യ.ഇയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

Content Highlight: Ishaan talks about the characters he chooses 

We use cookies to give you the best possible experience. Learn more