| Friday, 13th February 2026, 7:45 am

ഇത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയോ? മുന്‍കാല പാരിസ്ഥിതിക അനുമതികള്‍ സംബന്ധിച്ച ജയറാം രമേശിന്റെ ഹരജി തള്ളി സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: പാരിസ്ഥിതിക അനുമതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ജയറാം രമേശ് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷവും പദ്ധതികള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുന്ന സര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.

ഈ രീതി നിയമവിരുദ്ധുവും പൊതുജനാരോഗ്യത്തിന് ഹാനികരവുമാണെന്ന് രമേശ് വാദിച്ചിരുന്നു.

എന്നാല്‍ മെയ് മാസത്തില്‍ അത്തരം പദ്ധതികള്‍ക്ക് അനുമതി നല്‍കികൊണ്ടുളള വിധി റദ്ദാക്കിയിട്ടുണ്ടെന്നും നവംബറില്‍ കോടതി നയം അംഗീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ഒരു റിട്ട് ഹരജി സമര്‍പ്പിക്കാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

ഇത് തങ്ങളുടെ മുന്‍കാല വിധിക്കെതിരെയുള്ള പരോക്ഷമായ പുനപരിശോധനാ ഹരജിയാണോയെന്ന് കോടതി ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങള്‍ ഇത് മാധ്യമ പ്രചാരണത്തിന് വേണ്ടിയാണോ ഫയല്‍ ചെയ്തതെന്ന് ചോദിച്ച കോടതി അത്തരം ഹരജികള്‍ക്ക് കോടതി വലിയ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നല്‍കി.

ഇതിനെ തുടര്‍ന്ന് നിയമനാനുസൃത പരിഹാരം തേടാനുള്ള സ്വാതന്ത്രത്തോടെ ജയറാം രമേശിന്റെ അഭിഭാഷകന്‍ റിട്ട് ഹരജി പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മെയ് പതിനാറിന് പുറപ്പെടുവിച്ച സുപ്രീം കോടതി വിധി, പദ്ധതികള്‍ക്ക് മുന്‍കാല പാരിസ്ഥിതിക അനുമതി നല്‍കുന്നതില്‍ നിന്ന് കേന്ദ്രത്തെ വിലക്കിയിരുന്നു.

എന്നാല്‍ ഈ വിധി വര്‍ഷങ്ങളായി എക്‌സ്-ഫാക്‌റ്റോ അനുമതികളിലൂടെ അംഗീകരിച്ച നിരവധി കെട്ടിടങ്ങളും പൊതു പദ്ധതികളും പൊളിച്ചുമാറ്റേണ്ടിവരുമെന്ന് ഭൂരിപക്ഷം പേരും പറഞ്ഞു.

ഈ പദ്ധതികളില്‍ പലതും 20,000 കോടി രൂപയിലധികം വിലമതിക്കുന്നതാണെന്നും ഇപ്പോള്‍ അവയെല്ലാം നശിപ്പിക്കുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ പരിസ്ഥിതി ദോഷം വരുത്തുമെന്നും അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ബി.ആര്‍. ഗവായ് പറഞ്ഞിരുന്നു.

അതിനാല്‍ ഈ വിധി റദ്ദാക്കിക്കൊണ്ട് നവംബര്‍ 18 ന് പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ പദ്ധതികള്‍ക്ക് കേന്ദ്രത്തിനും മറ്റ് അധികാരികള്‍ക്കും കനത്ത പിഴ ചുമത്തിക്കൊണ്ട് മുന്‍കാല പാരിസ്ഥിതിക അനുമതി നല്‍കാന്‍ സുപ്രീം കോടതി അനുവദിച്ചു.

അല്ലാത്തപക്ഷം ഖജനാവില്‍ നിന്ന് യിരക്കണക്കിന് കോടി രൂപ നഷ്ടമാവുമെന്ന് കോടി നിരീക്ഷിച്ചു.

Content Highlightt:  Is this for media attention? Supreme Court dismisses Jairam Ramesh’s plea regarding past environmental clearances

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more