പുതുമഴ പെയ്താൽ മണ്ണിന് ഒരു പ്രത്യേക ഗന്ധം ഉണ്ടാകാറില്ല? മിക്കവരുടെയും ഇഷ്ട ഗന്ധമായിരിക്കും അത് അല്ലെ? മണ്ണിന്റെ മണമെന്നും മഴയുടെ മണമെന്നുമൊക്കെ നമ്മൾ അതിനെ പറയാറുണ്ട്. മഴയോടൊപ്പം പ്രകൃതി നമുക്ക് നൽകുന്ന ഒരു സുഗന്ധവിരുന്നാണ് ഈ മണമെന്ന് അല്പം സാഹിത്യം കലർത്തി നമുക്ക് പറയാം.
ആ ഗന്ധത്തിന് ഒരു പേരുണ്ട്, എന്താണെന്ന് അറിയുമോ? പെട്രിക്കോർ എന്നാണ് ആ സുഗന്ധത്തെ വിളിക്കുക. നമ്മളിൽ പലർക്കും, പെട്രിക്കോർ വെറുമൊരു സുഗന്ധമല്ല, അതൊരു വികാരമാണ്. അത് ഒരു നൊസ്റ്റാൾജിയയാണ്.
Content Highlight: Is there a connection between the smell of fresh rain and evolution? What is the hidden secret?