| Wednesday, 18th November 2026, 12:22 pm

താമര വിടാനൊരുങ്ങി പത്മജ വേണുഗോപാല്‍? : വീണ്ടും കോണ്‍ഗ്രസിലേക്കോ!

നിഷാന. വി.വി

തിരുവനന്തപുരം: ബി.ജെ.പി വിടാനൊരുങ്ങി ദേശീയ സമിതി അംഗം പത്മജ വേണുഗോപാല്‍.
നാളെ ഔദ്യോഗികമായി പാര്‍ട്ടി വിടുമെന്നാണ് വിവരം. വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ച് പോവുമെന്ന സൂചനകളുമുണ്ട്.

ദേശീയ-സംസ്ഥാന നേതൃത്വങ്ങളുമായി നടത്തി ചര്‍ച്ച പരാജയമായതോടെയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. അര്‍ഹമായ പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു പത്മജ.2024 മാര്‍ച്ചിലാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് മത്സരിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. മത്സരിച്ച് തോറ്റാലും ഉന്നത പദവികളില്‍ എന്തേങ്കിലും നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. പ്രതീക്ഷിച്ച പദവികള്‍ ഒന്നും തന്നെ പത്മജിക്ക് ബി.ജെ.പി നല്‍കിയില്ല.

Content Highlight: Is Padmaja Venugopal preparing to ‘bloom’ with the lotus? Or is she heading back to the Congress?

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more