ടെല്‍അവീവ്: തുടര്‍ച്ചയായ യുദ്ധങ്ങളിലൂടെയുള്ള കടുത്ത ആഭ്യന്തര പ്രതിസന്ധികളും സാമ്പത്തിക തകര്‍ച്ചയും കാരണം ഇസ്രഈല്‍ ഒരു ആഭ്യന്തര യുദ്ധത്തിലേക്കോ പൂര്‍ണമായ ഭരണകൂട തകര്‍ച്ചയിലേക്കോ നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 27ന് ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആഭ്യന്തര സംഘര്‍ഷങ്ങളുണ്ടാവാനുള്ള സാധ്യതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എയുടെ കീഴിലുള്ള റെഡ് സെല്‍ ഓഗസ്റ്റില്‍ തയ്യാറാക്കിയ അതീവ രഹസ്യ സ്വഭാവമുള്ള ഫ്രക്ചര്‍ വിത്തിന്‍ എന്ന റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. ഡ്രോപ് സൈറ്റ് ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട്, വര്‍ധിച്ച് വരുന്ന സൈനിക ചെലവ്, തീവ്ര യാഥാസ്ഥിതിക ജൂതന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഇളവ് നല്‍കിയതിലുള്ള രോഷം, വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി അധിനിവേശക്കാരുടെ അക്രമം എന്നിവയാണ് ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുള്ള കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഗസ, ലെബനന്‍, ഇറാന്‍ തുടങ്ങിയവരുമായുള്ള യുദ്ധം തുടരുമ്പോഴും തീവ്ര യാഥാസ്ഥിതിക (ഹരേദി) ജൂതന്മാര്‍ക്ക് ഇസ്രഈലില്‍ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. ഇത് സാധാരണ ജനങ്ങള്‍ക്കും മറ്റ് സൈനികര്‍ക്കുമിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമാകുന്നു.
വര്‍ഷങ്ങളായി യുദ്ധമുഖത്ത് തുടര്‍ച്ചയായി പോരാടി കടുത്ത മാനസിക ആഘാതങ്ങളോടെയാണ് സൈനികര്‍ തിരിച്ചെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകായുധങ്ങളുള്ള ഇവരുടെ മാനസികാവസ്ഥ വലിയൊരു ആഭ്യന്തര സംഘര്‍ഷത്തിന് വഴിമാറാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ ഭരണം നിലനിര്‍ത്താനുള്ള പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കങ്ങള്‍ രാജ്യത്ത് വലിയ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഗസയിലേയും മറ്റ് മേഖലകളിലേയും ആക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നടക്കം ലഭിച്ച് കൊണ്ടിരുന്ന പിന്തുണയില്‍ കുറവുണ്ടായതും ഇത് ഇസ്രഈല്‍ ഒറ്റപ്പെടുന്നതിലേക്കെത്തിയതും ആഭ്യന്തര അസ്ഥിരത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാജ്യത്ത് ഉണ്ടാകുന്ന ചെറിയൊരു തര്‍ക്കം പോലും വലിയൊരു സായുധ ആഭ്യന്തര കലഹത്തിന് വഴിമാറാന്‍ പാകത്തിലാണ് നിലവിലെ സാഹചര്യമെന്ന് സി.ഐ.എ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ശത്രുക്കള്‍ മുതലെടുത്തേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
Content Highglight: Is civil war awaiting Israel? CIA report points to a collapse of governance.