| Friday, 16th March 2018, 11:19 pm

ഇര്‍ഷാദ് അലിയുടെ യാത്രകള്‍ ഇനി ജീപ്പ് കോംപസില്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജീപ്പിന്റെ കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്.യു.വിയായ കോംപസ് സ്വന്തമാക്കി നടന്‍ ഇര്‍ഷാദ്. ചുവന്ന നിറത്തിലുള്ള കോംപസിന്റെ ചിത്രങ്ങള്‍ ഇര്‍ഷാദ് സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ പങ്കുവെച്ചു.


Also Read: ‘ഫിറ്റ്‌നസില്‍ ക്യാപ്റ്റന്‍ ഉത്തപ്പ തന്നെ’; കഠിന വ്യായാമത്തിലൂടെ തടികുറച്ച് റോബിന്‍ ഉത്തപ്പ, ജിമ്മിലെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ പുറത്ത് (Click Here to Watch Videos)


“ജീപ്പ് കോംപസിനെ കുടുംബത്തിലേക്ക് ചേര്‍ക്കുന്നു” എന്ന കുറിപ്പോടെയാണ് ഇര്‍ഷാദ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തൃശൂരിലെ ഹൈസണ്‍ ഓട്ടോസെയില്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ഇര്‍ഷാദ് കോംപസ് വാങ്ങിയത്.

കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റേയും, മധുരം പങ്കുവെയ്ക്കുന്നതിന്റേയും, ജീവനക്കാര്‍ക്കൊപ്പമുള്ള സെല്‍ഫിയുമെല്ലാം ഇര്‍ഷാദ് പങ്കുവെച്ചിട്ടുണ്ട്.

ജീപ്പ് കോംപസ് – വീഡിയോ:

പ്രീമിയം മോഡലായ ജീപ്പ് കോംപസ് നേരത്തേ തന്നെ വിപണിയില്‍ തരംഗമായിരുന്നു. 173 ബി.എച്ച്.പി കരുത്തും, 350 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്ന 2.0 മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിനാണ് ജീപ്പിന് കരുത്തേകുന്നത്.

നേരത്തേ ജീപ്പ് കോംപസ് വാങ്ങി 172 കിലോമീറ്ററും മൂന്നു മണിക്കൂറും മാത്രം സഞ്ചരിച്ചപ്പോഴേക്കും സൈഡ് ഇളകി മാറി വാഹനം പണി മുടക്കിയെന്ന പരാതി ഉന്നയിച്ച ഉപഭോക്താവിന് പുതിയ ജീപ്പ് കോംപസ് നല്‍കി വിസ്മയിപ്പിച്ചിരുന്നു ജീപ്പ് ഇന്ത്യ. ആസാം സ്വദേശി ജയന്ത് പുകാനയ്ക്കാണ് ജീപ്പ് ഇന്ത്യ പുതിയ വാഹനം നല്‍കിയത്.

ഇര്‍ഷാദ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍:

Latest Stories

We use cookies to give you the best possible experience. Learn more