ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായി തുടരുന്ന നടനാണ് ഇർഷാദ് അലി. സിബി മലയിൽ സംവിധാനം ചെയ്ത ‘പ്രണയവർണ്ണങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായി മാറി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ‘ദൃശ്യം’ എന്ന ചിത്രത്തിലും ഇർഷാദ് ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സുരേഷ് ബാബു എന്ന പൊലീസ് ഓഫീസറായി ചിത്രത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രംഗങ്ങളിലൊന്നിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.
ഇർഷാദ് അലി.Photo:Screengrab/Youtube
ഇപ്പോൾ സിനിമ മേഖലയിലെ തന്നെ കുറിച്ചുള്ള ഒരു സംസാരവിഷയത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഇർഷാദ് അലി. ആർട്ട് സിനിമക്കാർ മമ്മൂക്കയുടെ അടുത്ത് പോയി കഥ പറയുമ്പോൾ മമ്മൂക ഓക്കേ പറഞ്ഞില്ലെങ്കിൽ തൃശൂരിലേക്ക് വണ്ടി കയറുന്നു. ഇർഷാദിനോട് പറയുന്നു. പടം ചെയ്യുന്നു അത് വിജയിക്കുന്നു എന്ന് ഒരു സംസാരം ഉണ്ടെന്നും അത് വെറുതെ പറയുന്നതാണെന്നും തമാശയുടെ ഇർഷാദ് പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആർട്ട് സിനിമക്കാർ മമ്മൂക്കയുടെ അടുത്ത് പോയി കഥ പറയുമെന്നും, മമ്മൂക്ക നോ പറഞ്ഞാൽ നേരെ തൃശൂർക്ക് വണ്ടി കയറി എന്നോട് കഥ പറഞ്ഞ് സിനിമ ചെയ്യുമെന്നും ഒക്കെയുള്ള സംസാരം വെറുതെ പറയുന്നതാണ്. അതൊരു ഇല്ലാക്കഥയാണ്, അങ്ങനെയൊരു സംഭവമേ ഇല്ല. ഞാൻ സമാന്തര സിനിമകൾ ചെയ്യുന്നു എന്നത് കൊണ്ട് ആന്റോ ചേട്ടൻ എന്നെ കളിയാക്കാൻ വേണ്ടി ചുമ്മാ ഉണ്ടാക്കിയ ഒരു തമാശ കഥ മാത്രമാണത്.
ഇർഷാദ് അലി.മമ്മൂട്ടി.Photo:Manorama Online
തുടക്കകാലത്ത് ഞാൻ കൊമേഴ്സ്യൽ സിനിമകൾ കുറവായിരുന്നല്ലോ ചെയ്തിരുന്നത്, കൂടുതലും സമാന്തര സിനിമകളായിരുന്നു. അങ്ങനെ കൊമേഴ്സ്യൽ സിനിമകൾക്കൊപ്പം സമാന്തര സിനിമകളും ഒരുപോലെ ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊരു കഥ പ്രചരിച്ചത്.
എന്നാൽ സമാന്തര സിനിമകൾ മാത്രം ചെയ്താൽ ജനങ്ങൾക്കിടയിൽ വലിയൊരു പ്രീതി ഉണ്ടാക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയാണ് പിന്നീട് കൂടുതൽ കൊമേഴ്സ്യൽ സിനിമകൾ ചെയ്യാൻ ആരംഭിച്ചത്. ‘ദൃശ്യം’ പോലുള്ള വലിയ വിജയചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്’, ഇർഷാദ് അലി പറഞ്ഞു.
Content Highlight: Irshad Ali clarifies the rumors about himself and Mammootty