| Saturday, 8th August 2026, 5:17 pm

ജാര്‍ഖണ്ഡ് സിവില്‍ സര്‍വീസ് പരീക്ഷയിലെ ക്രമക്കേട്; നിരാഹാരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍; രണ്ടാംഘട്ട ചര്‍ച്ചയും പരാജയം

അഞ്ജു ചന്ദ്രന്‍

റാഞ്ചി: സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. ജാര്‍ഖണ്ഡ് സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന രണ്ട് ഘട്ട ചര്‍ച്ചകളും പരാജയപ്പെട്ടു. പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ അന്തിമ തീരുമാനമാകാതെ ചര്‍ച്ച അവസാനിപ്പിച്ചു.

ശനിയാഴ്ച രാവിലെ ജയ്പാല്‍ സിംഗ് മുണ്ട സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കുന്ന ജെ.പി.എസ്.സി-ജെ.എസ്.എസ്.സി ഉദ്യോഗാര്‍ത്ഥികളില്‍ എട്ട് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളുമാണ് കൂടികാഴ്ച നടത്തിയത്. സര്‍ക്കാറിന്റെ പ്രതിനിധി സംഘത്തില്‍ മന്ത്രിമാരായ സുദിവ്യ കുമാര്‍ സോനു, ചമ്ര ലിന്‍ഡ,ദീപിക് സിംഗ് പാണ്ഡെ,സഞ്ജയ് യാദവ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

‘തങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ കേട്ടുവെന്നും മുഖ്യമന്ത്രി ഹേമന്ത് സോറനു മുന്‍പാകെ വയ്ക്കുമെന്നും ഉറപ്പു നല്‍കി, എന്നിരുന്നാലും വ്യക്തമായ തീരുമാനം സര്‍ക്കാര്‍ എടുക്കുന്നതുവരെ നിരാഹാര സമരം തുടരും,’ എന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഏപ്രില്‍ 19 ന് നടന്ന 14-ആമത് ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് പ്രിലിമിനറി ടെസ്റ്റ് റദ്ദാക്കണമെന്നാവശ്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

മത്സര പരീക്ഷകളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്ന സി.ജെ.പി പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജൂലൈ 25ന് ജാര്‍ഖണ്ഡില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ആല്‍ബര്‍ട്ട് എക്ക ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം ജെ.പി.എസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ്.

Content highlights: Irregularities in Jharkhand Civil Services exam; students vow to continue hunger strike; second round of talks also fails.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more