| Monday, 29th June 2020, 8:50 am

മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് പെന്‍ഷന്‍ തട്ടിപ്പ്; വനിതാ സി.പി.ഐ.എം നേതാവിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം വനിതാ നേതാവ് വാര്‍ധക്യ പെന്‍ഷന്‍ പണം തട്ടിയതായി പരാതി. മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയതായാണ് പരാതി.

പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയായ സ്വപ്‌നക്കെതിരെയാണ് പരാതി. മരിച്ച കൗസു തൊട്ടത്താന്റെ കുടുംബമാണ് സ്വപനക്കെതിരെ പരാതി നല്‍കിയത്. കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സ്വപ്‌ന തട്ടിയെടുത്തെന്നാണ് കുടുംബം ആരോപിക്കുന്നത്.

തളര്‍വാതം വന്ന് ഏഴു വര്‍ഷമായി കിടപ്പിലായിരുന്ന കൗസു കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനാണ് മരിച്ചത്. മരിച്ച വിവരം മാര്‍ച്ച് 20ന് മക്കള്‍ പഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു.

കൗസുവിന്റെ മകളുടെ ഭര്‍ത്താവ് പെന്‍ഷന്‍ വാങ്ങാന്‍ ഏപ്രിലില്‍ അംഗന്‍വാടിയില്‍ പോയിരുന്നു. പെന്‍ഷന്‍ വാങ്ങാന്‍ പോയപ്പോള്‍ അമ്മയുടെ പേര് വിളിച്ചിരുന്നെന്നും എന്നാല്‍ അമ്മ മരിച്ചു പോയെന്ന് അറിയിക്കുകയുമായിരുന്നെന്ന് മകളുടെ ഭര്‍ത്താവ് കടുമ്പേരി ഗോപി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അത് മാറ്റിവെച്ചുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മാതൃ സഹോദരിയുടെ മകളായ സ്വപ്നജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവു കൂടിയാണ്.

വ്യാജരേഖ ചമക്കല്‍ ആള്‍മാറാട്ടം ധനാപഹരണം എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെ ഉയരുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ബാങ്ക് സ്വപനയെ സസ്‌പെന്‍ഡ് ചെയ്തു. അതേസമയം പരാതി നല്‍കി രണ്ടു ദിവസമായിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more