കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ സ്പിന്‍ ബൗളര്‍ വരുണ്‍ ചക്രവര്‍ത്തിയെ പിന്തുണയ്ക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രഹാനെ പവര്‍പ്ലേയില്‍ വരുണിന് പന്ത് നല്‍കരുതെന്നും ഏഴാം ഓവറില്‍ വരുണിന് ഓവര്‍ നല്‍കണമെന്നും പത്താന്‍ പറഞ്ഞു. തുടക്കത്തില്‍ ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മാച്ച് വിന്നറാകാം.
‘പവര്‍പ്ലേയില്‍ വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ട് പന്ത് എറിയിപ്പിക്കരുത്. ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരു വിക്കറ്റ് പോയല്‍ അദ്ദേഹത്തെ കൊണ്ടുവരണം. ഏഴാം ഓവറില്‍ തന്നെ അദ്ദേഹത്തിന് പന്ത് നല്‍കുന്നതാണ് നല്ലത്, കാരണം ഇത് ഒരു കണ്‍സോളിഡേഷന്‍ ഓവറാണ്. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്റെ പിന്തുണ ലഭിച്ചാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് വീണ്ടും ഒരു മാച്ച് വിന്നറായി മാറാന്‍ കഴിയും,’ ഇര്‍ഫാന്‍ പത്താന്‍.
വരുണ്‍ ചക്രവര്‍ത്തി
അതേസമയം കൊല്‍ക്കത്തയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ഐ.പി.എല്ലില്‍ ഇന്ന് കളമൊരുങ്ങുന്നത്. മത്സരത്തില്‍ വരുണിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമന്നാണ് പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഇതുവരെ 84 ഇന്നിങ്‌സില്‍ നിന്ന് 100 വിക്കറ്റുകള്‍ നേടാന്‍ വരുണിന് സാധിച്ചു. 5/20എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. 7.63 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
എന്നാല്‍ ഐ.പി.എല്‍ 2026ലെ ഓപ്പണിങ് മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ വിക്കറ്റൊന്നും നേടാന്‍ താരത്തിന് സാധിച്ചില്ല. മാത്രമല്ല മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തിരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കില്‍ട്ടണിന്റെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം വിജയിച്ചത്.
Content Highlight: Irfan Pathan Supports Varun Chakravathy