| Friday, 29th August 2025, 4:10 pm

ഞാന്‍ ഒരിക്കലും ബുംറയെ ചോദ്യം ചെയ്തിട്ടില്ല: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

താന്‍ ഒരിക്കലും ജസ്പ്രീത് ബുംറയുടെ ആറ്റിട്യൂഡിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കുന്ന ഒരാളെ താനെന്തിന് ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ബുംറയെ പോലെ ഒരാള്‍ക്ക് വര്‍ക്ക് ലോഡ് മാനേജ്മന്റ് വേണമെന്നും എന്നാല്‍ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിനിടയിലാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.

‘ഒരുപാട് പേര് ചിന്തിക്കുന്നത് ഞാന്‍ ബുംറയുടെ ആറ്റിട്യൂഡിനെ ചോദ്യം ചെയ്തുവെന്നാണ്. ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം കൊടുക്കുന്ന ഒരാളെ ഞാന്‍ എന്തിന് ചോദ്യം ചെയ്യണം. പരിക്ക് പറ്റിയതിന് ശേഷവും ടെസ്റ്റിന് പ്രാധാന്യം നല്‍കുന്ന താരങ്ങള്‍ വിരളമാണ്. ഞാനാണെങ്കില്‍ അങ്ങനെ ചെയ്യില്ല.

മത്സരത്തിനിറങ്ങുമ്പോള്‍ നിങ്ങളുടെ പരമാവധി ശ്രമിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ബൗളര്‍മാരെ അഞ്ചോ ആറോ ഓവറുകളിലേക്ക് പരിമിതപ്പെടുത്തുന്നത് മാനേജ്‌മെന്റ് തുടര്‍ന്നാല്‍, നമുക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല,’ പത്താന്‍ പറഞ്ഞു.

അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിരുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ ഈ മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല. പിന്നാലെ താരത്തിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പല സീനിയര്‍ താരങ്ങളും ബുംറയെ എല്ലാ മത്സരത്തിലും കളിക്കാത്തതില്‍ വിമര്‍ശിച്ചിരുന്നു.

‘പ്രധാനപ്പെട്ട ലോര്‍ഡ് ടെസ്റ്റില്‍ പോലും വര്‍ക്ക് ലോഡ് പറഞ്ഞ് താരത്തെ മാറ്റി നിര്‍ത്തിയാല്‍ നമുക്ക് വേണ്ട റിസള്‍ട്ട് എങ്ങനെയാണ് ലഭിക്കുക? ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ ബൗളറെ പന്തെറിയാന്‍ നിര്‍ബന്ധിക്കണം.

ആവശ്യമുള്ളപ്പോൾ ഒരു കളിക്കാരനെ അവരുടെ മികച്ച പ്രകടനം നടത്താൻ നിർബന്ധിക്കണം. കളി കഴിഞ്ഞത്തിന് ശേഷവും അവർക്ക് വിശ്രമിക്കാനും സുഖം പ്രാപിക്കാനും കഴിയും. മത്സരത്തിന് ശേഷവും വിശ്രമിക്കാനും റിക്കവറി ചെയ്യാനും സാധിക്കും. മൂന്ന് മത്സരങ്ങളിൽ മാത്രം കളിക്കുമ്പോൾ കുറച്ച് ഓവറുകളിൽ മാത്രമേ പന്തെറിയുന്നുള്ളുവെങ്കിൽ അത് ടീമിന് ബുദ്ധിമുട്ടുണ്ടാക്കും,’ പത്താന്‍ പറഞ്ഞു.

Content Highlight: Irfan Pathan says that he does not questioned attitude of Jasprit Bumrah

We use cookies to give you the best possible experience. Learn more