| Wednesday, 9th July 2025, 3:58 pm

ബുംറയുടെ തിരിച്ചുവരവോടെ ഇംഗ്ലണ്ട് കൂടുതല്‍ ബുദ്ധിമുട്ടും: ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂലൈ പത്തിനാണ് മൂന്നാം മത്സരം ആരംഭിക്കുക. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സ് സ്റ്റേഡിയമാണ് വേദി. പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരങ്ങള്‍ ജയിച്ച് സമനിലയിലാണ്. രണ്ടാം മത്സരത്തില്‍ ജയിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിന് ഒപ്പമെത്തിയത്.

രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തിയേക്കും. ഇപ്പോള്‍ താരത്തിന്റെ തിരിച്ച് വരവോടെ ഇംഗ്ലണ്ട് കൂടുതല്‍ ബുദ്ധിമുട്ടുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. എങ്ങനെ കളിയെ സമീപിക്കണം എന്ന സംശയത്തിലാകും ഇംഗ്ലണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എത്ര വെല്ലുവിളികളുണ്ടെങ്കിലും അവര്‍ ബാസ്ബോള്‍ ശൈലി ഒഴിവാക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സീം സൗഹൃദപരമായ പിച്ചില്‍ ജസ്പ്രീത് ബുംറ കൂടി എത്തുന്നതോടെ ഇംഗ്ലണ്ട് കുറച്ച് കൂടി ബുദ്ധിമുട്ടുമെന്നും ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘എങ്ങനെ കളിയെ സമീപിക്കണം എന്ന സംശയത്തിലാകും ഇംഗ്ലണ്ട്. എന്നാല്‍ അവര്‍ ബാസ്ബോള്‍ ശൈലി ഒഴിവാക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, ഇന്ത്യ അവരുടെ എല്ലാ ആസ്‌പെക്ടറ്റും പ്രതിരോധിച്ചുട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് മുമ്പില്‍ വെല്ലുവിളികളുണ്ട്.

കൂടാതെ, സീം സൗഹൃദപരമായ പിച്ചില്‍ ജസ്പ്രീത് ബുംറ കൂടി എത്തുന്നതോടെ ഇംഗ്ലണ്ട് കുറച്ച് കൂടി ബുദ്ധിമുട്ടും. ആകാശ് ദീപും സിറാജും മികച്ച പ്രകടനം നടത്തുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഒപ്പം ഒരു പേസ് ബൗളറെ കൂടെ ഉള്‍പ്പെടുത്താനുള്ള താരങ്ങള്‍ ഇന്ത്യക്കുണ്ട്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Content Highlight: Ind vs Eng: Irfan Pathan says that it will be more difficult to England with the return of Jasprit Bumrah

We use cookies to give you the best possible experience. Learn more