| Thursday, 26th March 2026, 9:58 pm

ഐ.പി.എല്‍ 2026ല്‍ ഈ അഞ്ച് ടീമുകള്‍ 300 അടിക്കും; പ്രവചനവുമായി മുന്‍ സൂപ്പര്‍ താരങ്ങള്‍

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ല്‍ 300+ റണ്‍സ് പിറക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും സഞ്ജയ് ബാംഗറും. 2026 ടി-20 ലോകകപ്പില്‍ വെടിക്കെട്ടുകള്‍ പിറന്ന പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ച ചൂടുപിടിക്കുന്നത്.

ബാറ്റര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചുകളില്‍ 300 റണ്‍സ് എന്നത് അസാധ്യമല്ല എന്നാണ് പത്താന്‍ അഭിപ്രായപ്പെടുന്നത്. ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ 253 റണ്‍സും ഇംഗ്ലണ്ട് 246 റണ്‍സും നേടിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയം പോലുള്ള പിച്ചുകളില്‍ ഇത്തരമൊരു കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിക്കാമെന്നാണ് പത്താന്‍ പറയുന്നത്.

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് 300+ മാര്‍ക് പിന്നിടാന്‍ സാധ്യതയുണ്ടെന്നാണ് പത്താന്റെ പ്രവചനം.

ഇര്‍ഫാന്‍ പത്താന്‍

300 മാര്‍ക് പിന്നിടുക എന്നത് എളുപ്പമല്ല എന്ന് പറയുമ്പോഴും അതിന് സാധ്യതയുള്ള മൂന്ന് ടീമുകളെ ബാംഗറും തെരഞ്ഞെടുത്തു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളെയാണ് ബാംഗര്‍ തെരഞ്ഞെടുത്തത്.

സഞ്ജയ് ബാംഗര്‍

കെ.കെ.ആറിന്റെ ബൗളിങ് നിരയില്‍ പോരായ്മകളുണ്ടെങ്കിലും അവരുടെ വിദേശ താരങ്ങളുടെ കരുത്തില്‍ ടീമിന് വലിയ സ്‌കോര്‍ നേടാനാകുമെന്നാണ് ബാംഗറിന്റെ പക്ഷം. ഫിന്‍ അലന്‍, ടിം സീഫെര്‍ട്ട്, റോവ്മാന്‍ പവല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെപ്പോലെയുള്ള വെടിക്കെട്ട് ബാറ്റര്‍മാരുടെയും സുനില്‍ നരെയ്നെ പോലുള്ള ശക്തനായ ഓള്‍ റൗണ്ടറുടെ സാന്നിധ്യവും ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് ബംഗാര്‍ വിലയിരുത്തുന്നു.

രണ്ട് താരങ്ങളുടെയും പ്രവചനങ്ങളില്‍ ഇടംപിടിച്ച ഒരേയൊരു ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ്.

ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും

കഴിഞ്ഞ സീസണുകളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 300+ റണ്‍സ് നേടുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. എങ്കിലും ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന ടോട്ടലുകളില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം നേടാന്‍ ടീമിന് സാധിച്ചു. 2024ല്‍ ബെംഗളൂരുവിനെതിരെ എസ്.ആര്‍.എച്ച് നേടിയ 287 റണ്‍സാണ് ഐ.പി.എല്‍ ചരിത്രത്തിലെ ഉയര്‍ന്ന ടോട്ടല്‍.

Content Highlight: Irfan Pathan and Sanjay Bangar pick the teams most likely to score 300 runs in IPL

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more