അയര്‍ലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നടക്കുകയാണ്. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. മത്സരത്തില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരുന്നത് ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ്.
ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെ ആയിരിക്കും ഓപ്പണിങ് ജോഡികളായി ഇറങ്ങുന്നത് എന്ന് അറിയാന്‍ തന്നെയായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയത്. എന്നാല്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വൈഭവ് സ്‌ക്വാഡില്‍ ഇടം നേടിയത് മുതല്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ജോഡികളായി കളത്തിലിറങ്ങുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ്.
ലോകകപ്പിന് ശേഷം ഇന്ത്യ ഇറങ്ങുന്ന ആദ്യ ടി-20 പരമ്പരയില്‍ ഇരുവരും വമ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വൈഭവ് സ്‌ക്വാഡിലുള്ളതിനാല്‍ ഇടം കയ്യന്‍ അഭിഷേകിന് സ്വാഭാവിക സമ്മര്‍ദം ഉണ്ടാകും. സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മത്സരത്തില്‍ സഞ്ജുവും തകര്‍ത്തടിക്കേണ്ടി വരും.
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
ടിം ടെക്ടര്‍, റോസ് അഡയര്‍, ഹാരി ടെക്ടര്‍, ലോര്‍ക്കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ബെന്‍ കാലിറ്റ്‌സ്, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, ലിയാം മക്കാര്‍ത്തി, മാത്യു ഹംഫ്രീസ്, ജയ് മൂന്ദ്ര, മാറ്റ് ഹോളാര്‍ഡ്
Content Highlight: Ireland VS India T20: Vaibhav Sooryavanshi Is Not In The Playing Eleven