അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായി അയര്‍ലാന്‍ഡ് ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ്. ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടന്നാണ് പോള്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. തന്റെ 160ാം മത്സരത്തില്‍ യു.എ.ഇക്കെതിരെയാണ് പോള്‍ കളത്തിലിറങ്ങിയത്. രോഹിത് ശര്‍മ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 159 മത്സരങ്ങളാണ് കളിച്ചത്.
പോള്‍ സ്റ്റിര്‍ലിങ് (അയര്‍ലാന്‍ഡ്) – 160*
രോഹിത് ശര്‍മ (ഇന്ത്യ) – 159
ജോര്‍ജ് ഡോക്രെല്‍ (അയര്‍ലാന്‍ഡ്) – 153
മുഹമ്മദ് നബി (അഫ്ഗാനിസ്ഥാന്‍) – 148
അതേസമയം യു.എ.ഇക്കെതിരാ മത്സരത്തില്‍ ടോസ് ടോസ് നേടിയ അയര്‍ലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ താരത്തിന് മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
നിലവില്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് അയര്‍ലാന്‍ നേടിയത്. ടീമിന് വേണ്ടി റോസ് ആഡയര്‍ 39 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തി.നിലവില്‍ ക്രീസിലുള്ളത് 32 റണ്‍സ് നേടിയ ലോര്‍ക്കന്‍ ടക്കറാണ്. ഒപ്പം കര്‍ട്ടിസ് കാംഫര്‍ 21 റണ്‍സും നേടിയിട്ടുണ്ട്.
Content Highlight: Ireland captain breaks Rohit Sharma’s world record