| Monday, 21st January 2019, 8:56 am

പിറവം ആസിഡാക്രമണം: പരുക്കേറ്റ കുട്ടിയുടെ കണ്ണിന്റെ നില ഗുരുതരമായി തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിറവം: ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ 12 കാരിയുടെ കണ്ണിന്റെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ കുട്ടിയുടെ പിതാവിനെ ഇന്നലെ പിടികൂടിയിരുന്നു.മൂന്നാമത്തെ മകള്‍ സ്മിനയുടെ കണ്ണിലെ കൃഷ്ണമണിയിലാണ് ആസിഡ് വീണത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ആദ്യ ഭര്‍ത്താവ് മരിച്ച സ്മിത വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് നെയ്ത്തുശാലപ്പടി സ്വദേശി എം.ടി. റെനിയുമൊത്ത് ജീവിക്കാന്‍ തുടങ്ങിയത്.

ALSO READ: ചൈനയുടെ ജി.ഡി.പി. നിരക്ക് കുറയുന്നു; 18 വര്‍ഷത്തിനിടെ മോശം വളര്‍ച്ചാ നിരക്കിലെന്ന് സ്ഥിരീകരണം

ഇവര്‍ നിലവില്‍ ഒറ്റമുറി വാടകവീട്ടിലാണ് താമസിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി ഇവരുടെ വീട് നിര്‍മാണം പുരോഗമിക്കുകയാണ്. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാത്ത റെനി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ ഫലമാണ് ആസിഡ് ആക്രമണമെന്ന് സ്മിത പറഞ്ഞു.

ആസിഡ് ആക്രമണത്തില്‍ എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവദിവസം പകല്‍ ഇയാള്‍ ഇവര്‍ താമസിക്കുന്ന വീടിന് തീ വെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more