| Saturday, 14th March 2026, 3:16 pm

അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖ്

മുഹമ്മദ് നബീല്‍

ബാഗ്‌ദാദ്: ഇറാഖിലും സമീപ പ്രദേശത്തും പ്രവർത്തിക്കുന്ന അമേരിക്കൻ ഇന്റലിജിൻസ് വിഭാഗത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖ് ഇസ്‌ലാമിക് റെസിസ്റ്റൻസ്.

അമേരിക്കയുമായി സഹകരിക്കുന്ന എല്ലാ വിഭാഗവും ഇതിൽ ഉൾപെടുമെന്നും സേന പ്രഖ്യാപിച്ചു. രഹസ്യാന്വേഷണ ഏജൻസികൾ, സൈനിക വിഭാഗങ്ങൾ തുടങ്ങി എല്ലാവരെക്കുറിച്ചുള്ള വിവരങ്ങൾക്കും പാരിതോഷികം ലഭിക്കും എന്നും പ്രസ്തവാനയിൽ പറഞ്ഞു.

ഒന്നരകോടി ഇറാഖി ദിനാറാണ് പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇറാഖ് പൗരന്മാർക്ക് മാത്രമല്ല അമേരിക്കയുടെ മുതിർന്ന ഉദോഗസ്ഥരെ കുറിച് വിവരം നൽകുന്ന വിദേശികൾക്കും പാരിതോധികം നൽകുമെന്നും സേന പറഞ്ഞു.

വിവരം നൽകുന്നവരുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുമെന്നും കർശനമായ സുരക്ഷാ നടപടികൾ ഉറപ്പ് നൽകുമെന്നും അവർ അറിയിച്ചു.

ഇറാഖിലുടനീളമുള്ള ഇസ്‌ലാമിക് റെസിസ്റ്റൻസ് കേന്ദ്രങ്ങളിൽ വിവരമെത്തിക്കാമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

അമേരിക്കക്കാർക്ക് മേലുള്ള സമ്മർദം ശക്തമാക്കിയത് അവരുടെ സുരക്ഷാ സംവിധാനങ്ങളെ പരിമിതപ്പെടുത്തി എന്നും ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ആകാശത്തുവച്ച് ഇന്ധനം നിറക്കാൻ ഉപയോഗിക്കുന്ന അമേരിക്കയുടെ വിമാനം തകർത്തുവെന്നും ആറുപേരെ കൊലചെയ്തു എന്നും അറിയിച്ചതിന് പിറകെയാണ് പാരിതോഷികം പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ 291 സൈനിക ഓപ്പറേഷനുകൾ നടത്തിയതായും, ഈ ആക്രമണങ്ങളിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്‌ലാമിക് റെസിസ്റ്റൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അടക്കമുള്ള മുതിർന്ന നേതാക്കളെ കുറിച് വിവരം നൽകുന്നവർക്ക് അമേരിക്കയും പത്ത് മില്യൺ യു.എസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Iraq offers reward for information on US intelligence

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more