| Wednesday, 4th March 2026, 4:39 pm

ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിനുനേരെ ആക്രമണം; 32 പേരെ രക്ഷപ്പെടുത്തി

രാഗേന്ദു. പി.ആര്‍

കൊളംബോ: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ കപ്പലിന് നേരെ ആക്രമണം. ആക്രമണത്തില്‍ 101 പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കപ്പല്‍ മുങ്ങിയതായാണ് വിവരം.

ആക്രമണത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. കപ്പലില്‍ നിന്ന് അടിയന്തിര സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

കപ്പലുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളോ കപ്പലില്‍ ഉണ്ടായിരുന്ന ആളുകളുടെ കൃത്യമായ എണ്ണമോ ലഭ്യമല്ല. കപ്പല്‍ ആരാണ് ആക്രമിച്ചതെന്നും വ്യക്തമല്ല. 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ശ്രീലങ്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Iranian ship attacked off Sri Lankan coast; 101 missing, reports say

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more