അടിസ്ഥാനസൗകര്യങ്ങളും, പണവും ഇല്ലാത്തത് മത്സര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാത്തതിനുള്ള സ്ഥിരം കാരണങ്ങളല്ലെന്ന് ഇറാനിയന്‍ സൈക്ലിങ് താരം അലിറേസാ ഹാഗി. []
ധാരാളം പരാതികള്‍ ഞങ്ങള്‍ക്കുണ്ടെങ്കിലും മത്സരത്തില്‍ നേട്ടമുണ്ടാക്കുന്നതില്‍ നിന്നും ഇറാനിയന്‍ താരങ്ങള്‍ പിന്നോട്ടു പോയിട്ടില്ലെന്നും ഹാഗി അഭിപ്രായപ്പെട്ടു.
ഹീറോ ഏഷ്യന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. ഇറാന്‍ സൈക്ലിങിന്റെ ഊര്‍ജ്ജ സ്രോതസ്സാണ്. പക്ഷെ ഇവിടെ ആവശ്യമായ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല.
ഇന്ത്യന്‍ കായികതാരങ്ങള്‍ ആരും തന്നെ ഇത്തരത്തിലുള്ള ന്യൂനതകള്‍ മൈതാനത്ത് അനുഭവിക്കുന്നുമുണ്ടാകില്ലെന്നും ഹാഗി വ്യക്തമാക്കി.
വ്യക്തിഗത മത്സരത്തില്‍ ഇറാനിയന്‍ താരം അലിറേസാ ഹാഗി വെങ്കലം നേടിയിട്ടുണ്ട്. സ്ഥിരമായി പ്രകടനം കാഴ്ച വെക്കാതിരിക്കുന്നതിനുള്ള ഒഴിവു കഴിവായി സൗകര്യങ്ങളില്ലായ്മയെ കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനില്‍ സൈക്ലിങ് താരങ്ങള്‍ക്കായി ആകെ ഒരു വെലോഡ്രോം മാത്രമാണുള്ളത്. ഇതു തന്നെ സിമന്റു കൊണ്ടുള്ളതാണ്.
ഞങ്ങള്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ടെഹ്‌റാന്റെ താഴെയുള്ള മഞ്ഞില്‍ മുഴുവന്‍ വെലോഡ്രോം കാണാനായെന്നും ഇദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് വീസ പ്രശ്‌നങ്ങള്‍ ഉണ്ട്.
അതുകൊണ്ട് തന്നെ നന്നായി പരിശീലനം നേടാനായില്ല. എന്നിരുന്നാലും മരത്തിന്റെ ട്രാക്കില്‍ നിന്നും ഞങ്ങള്‍ക്ക് രണ്ട് മെഡലുകള്‍ സ്വന്തമാക്കാനായി.
ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും ഞങ്ങള്‍ക്ക് അതു സാധിച്ചിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും ഇതിനാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും ഈ മുപ്പത്തി നാലുകാരന്‍ പറയുന്നു.
പത്തൊന്‍പത് വയസ്സില്‍ സൈക്ലിങ് മത്സര രംഗത്ത് സജീവമായ ഹാഗി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും 21 മെഡലും, ഏഷ്യന്‍ ഗെയിംസില്‍ നിന്നും രണ്ടെണ്ണവും നേടിയിട്ടുണ്ട്.
ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ സൈക്ലിസ്റ്റിന്റെ തിളങ്ങുന്ന വസ്ത്രങ്ങളില്‍ ആകൃഷ്ടനായിരുന്നു. എന്നാല്‍ ഇറാനെ അപേക്ഷിച്ച് സൈക്ലിങ് പ്രധാന കായിക ഇനമല്ല പക്ഷെ ഞങ്ങള്‍ മെഡല്‍ നേടുന്നു കാരണം ഞങ്ങള്‍ക്ക് ശരിയായ കാഴ്ചപ്പാടാണ് ഉള്ളതെന്നും ഹാഗി പറഞ്ഞു.
സ്‌പോര്‍ട്‌സില്‍ ഇന്ത്യയുടെ നേട്ടങ്ങളെ കുറിച്ച് എനിക്ക് നന്നായി അറിയാം. അവസാന ദിവസത്തേക്കാള്‍ നന്നായാണ് കളിച്ചിരുന്നത്. ഞാന്‍ അത് ലുധിയാനയില്‍ കണ്ടതാണെന്നും ഹാഗി പറഞ്ഞു.
ഹീറോ ഏഷ്യന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇറാന്‍ പെട്ടെന്ന് തന്നെ ബിസിനസില്‍ നേട്ടമുണ്ടാക്കി. വെള്ളിയും,വെങ്കലവും നേടി സീനിയര്‍ കാറ്റഗറിയിലാണ് ശനിയാഴ്ച മത്സരം അവസാനിക്കുമ്പോള്‍ ടീം ഉള്ളത്.