| Tuesday, 14th July 2026, 8:00 am

ഹോര്‍മുസില്‍ യു.എ.ഇ കപ്പലിന് നേരെ ഇറാന്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു: എട്ട് പേര്‍ക്ക് പരിക്ക്

നിഷാന. വി.വി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ യു.എ.ഇയുടെ എണ്ണ കപ്പലിന് നേരെ ഇറാന്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ക്രൂ അംഗം കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. ഒമാന്‍ സമുദ്രാതിര്‍ത്തിയിലെ ഹോര്‍മുസിന്റെ തെക്ക് ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന മൊംബാസ, ബാഹിയ എന്നീ എണ്ണ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്.

പരിക്കേറ്റവരില്‍ ആറ് ഇന്ത്യക്കാരും രണ്ട് ഉക്രൈന്‍ പൗരന്മാരുമണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ ഇരു കപ്പലുകള്‍ക്കും തീപ്പിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ തീയണക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തെ അപലപിച്ച യു.എ.ഇ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും തങ്ങള്‍ക്കും പ്രതികരിക്കാനുള്ള അവകാശമുണ്ടെന്ന് പറയുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, സമുദ്ര താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘ഏത് ഭീഷണിയേയും നേരിടാനും പ്രാദേശിക സ്ഥിരതയെ തകര്‍ക്കുന്ന പ്രതികരിക്കാനും യു.എ.ഇ പൂര്‍ണമായും സജ്ജമാണ്,’ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോര്‍മുസിന്റെ അധികാരം തങ്ങള്‍ പിടിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഹോര്‍മുസിലും ഇറാന്‍ ദ്വീപുകളിലും യു.എസ് നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. യു.എസ് പടക്കപ്പല്‍ ആക്രകമിച്ചായിരുന്നു ഇതിന് ഇറാന്‍ മറുപടി നല്‍കിയത്.\

Content Highlight: Iranian attack on UAE ship in Hormuz; one Indian killed, eight injured.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more