| Wednesday, 11th February 2026, 10:50 pm

യു.എസിന്റെ അമിത ആവശ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങില്ല: പെസസ്‌കിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചെങ്കിലും യു.എസിന്റെ അമിത ആവശ്യങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ഇറാന്‍.

ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഏത് പരിശോധനയ്ക്കും ഇറാന്‍ തയ്യാറാണെന്നും എന്നാല്‍, യു.എസ് ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ ബുധനാഴ്ച പറഞ്ഞു.

ആണവ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. ആണവായുധങ്ങള്‍ രാജ്യം നിര്‍മിക്കുന്നില്ല, അതുകൊണ്ട് തന്നെ ഏതുതരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണ്, എന്നാല്‍, ആക്രമണത്തിന് മുന്നില്‍ ഇറാന്‍ മുട്ടുമടക്കില്ല.

പക്ഷെ മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി അയല്‍രാജ്യങ്ങളുമായും സഖ്യ രാഷ്ട്രങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും പെസസ്‌കിയാന്‍ അറിയിച്ചു. ഇറാന്റെ ഇസ് ലാമിക വിപ്ലവത്തിന്റെ 47ാം വാര്‍ഷികത്തില്‍ ടെഹ്‌റാനിലെ ആസാദി സ്‌ക്വയറില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

ഇപ്പോള്‍ തുടരുന്ന ചര്‍ച്ചകള്‍ പൂര്‍ണമായും തങ്ങളുടെ ആണവ പരിപാടി കേന്ദ്രീകരിച്ച് തുടരുമെന്നും ബാലസ്റ്റിക് മിസൈല്‍ പദ്ധതിയും തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന യു.എസ് ഉള്‍പ്പടെയുള്ളവര്‍ നല്‍കുന്ന പിന്തുണയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിക്ക് തയ്യാറെടുക്കുമെന്നും ഇതിനായി മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ വിമാനവാഹിനി കപ്പലിനെ അയക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഇസ്രഈലിനെ ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ യു.എസ് ഇറാനില്‍ നടത്തിയ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇറാനും യു.എസും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കുന്നത്.

Content Highlight: Iran will not yield to excessive US demands:  Masoud Pezeshkian

Latest Stories

We use cookies to give you the best possible experience. Learn more