| Thursday, 7th May 2026, 12:42 pm

ഹോര്‍മുസ് കടലിടുക്ക് എന്നന്നേക്കും ഇറാന്‍ തന്നെ നിയന്ത്രിക്കും; മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഇനി എന്നെന്നേക്കുമായി ഇറാന്‍ തന്നെ നിയന്ത്രിക്കുമെന്ന് മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍. മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഊര്‍ജ മിഡില്‍ ഈസ്റ്റ് ഉപദേഷ്ടാവായ അമോസ് ഹോച്ച്‌സ്റ്റീന്റെതാണ് പരാമര്‍ശം.

മേഖലയിലെ തന്ത്രപരമായ ഈ ജലപാതയില്‍ ഇറാന്‍ പൂര്‍ണമായും ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ അമേരിക്കയുടെ സ്വാധീനം കുറഞ്ഞുവരുന്നത് ഗള്‍ഫ് രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ടെന്നും ഹോസ്റ്റീന്‍ പറഞ്ഞു.

ഇറാന്റെ പുതിയ കരുത്തിനനുസരിച്ച് തങ്ങളുടെ വിദേശനയങ്ങളും നിലപാടും മാറ്റം വരുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ഏര്‍പ്പെടുത്തിയ പുതിയ ഷിപ്പിംഗ് നിയമങ്ങളും നിയന്ത്രണങ്ങളും അംഗീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറായേക്കും. മേഖലയില്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ സുരക്ഷാ ക്രമം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും, അത് ഗള്‍ഫ് രാജ്യങ്ങളുടെ ഇറാനോടുള്ള സമീപനത്തില്‍ വലിയ മാറ്റം വരുത്തുമെന്നും

എണ്ണവ്യാപാരത്തിന്റെ പ്രധാന നാഡീഞരമ്പായ ഇവിടെ ഇറാന്റെ അധികാരം വര്‍ദ്ധിക്കുന്നത് ആഗോള ഇന്ധന വിപണിയെയും ബാധിക്കും. ഇത് നേരിടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.

ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നിയന്ത്രണം തുടരുകയാണ്.

Content Highlight: Iran will forever control the Strait of Hormuz: Former US official

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more