ടെഹ്‌റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും അവരുടെ സൈനിക നീക്കങ്ങള്‍ക്കും താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഇറാന്‍.
ഇറാനെ ആക്രമിക്കാന്‍ യു.എസ് സേനയ്ക്ക് സൗകര്യമൊരുക്കുന്ന രാജ്യങ്ങള്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇറാന്‍ പറഞ്ഞു.
അമരിക്ക തങ്ങള്‍ക്കെതിരെ നടത്തുന്ന ക്രൂരമായ യുദ്ധത്തിന് അയല്‍രാജ്യങ്ങള്‍ കൂട്ടുനില്‍ക്കരുതെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ണ് ഉപയോഗിച്ച് ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് അമേരിക്കയെ തടയാന്‍ അയല്‍രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നിയമപ്രകാരം ഉത്തരവാദിത്തമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്കന്‍ സൈന്യത്തിന് തങ്ങളുടെ മണ്ണില്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് തുടര്‍ന്നാല്‍, ആ അറബ് രാജ്യങ്ങളെയും ശത്രുക്കളായി കാണേണ്ടേിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഗള്‍ഫ് മേഖലയിലുള്ള യു.എസ് സൈനിക താവളങ്ങള്‍ക്കും ആസ്തികള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധത്തിനുള്ള ന്യായമായ അവകാശമാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം വന്‍തോതില്‍ രൂക്ഷമായി തുടരുകയാണ്. ഇതിനോടകം തന്നെ ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കഴിഞ്ഞു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കത്തെ തടസപ്പെടുത്താനുള്ള ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ യു.എസ് സൈന്യം ദക്ഷിണ ഇറാനിലെ ബന്ദര്‍ അബ്ബാസ്, ഖ്വിഷം, ജാസ്‌ക് തുടങ്ങിയ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇറാന്‍ തിരിച്ചടി ശക്തമാക്കിയത്.
മുമ്പ് ഇരുവിഭാഗങ്ങളും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതും, ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ തീരുമാനവും, ജൂണ്‍ 17ന് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ ഇത്രത്തോളം വര്‍ധിപ്പിച്ചത്.
മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കാന്‍ ഇരുപക്ഷവും പരമാവധി സംയമനം പാലിക്കണമെന്നും, സംഘര്‍ഷം ലഘൂകരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Iran tells Gulf nations not to become ‘staging grounds’ for American attacks.