ബാകു: ഇറാന്‍- യു.എസ് ധാരണാ പത്രം യു.എസിന്റെ പരാജയത്തിന്റെ പ്രഖ്യാപനമാണെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ്. സമ്മര്‍ദങ്ങളുടെയോ ഭീഷണിയുടെയോ ഭാഗമായല്ല ധാരണാ പത്രത്തിലെത്തിയത്. ‘പകരം ധീരമായ ഇറാന്‍ രാഷ്ട്രത്തിന്റെ ആധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ഫലമായിട്ടാണ് ധാരണാ പത്രത്തിലെത്തിയത്,’ ഖാലിബാഫ് പറഞ്ഞു. അസൈര്‍ബൈജാനിലെ ബാകുവില്‍ ഒരു വാര്‍ത്താസമ്മേളനത്തിലാണ് ഘാലിബാഫ് ഇക്കാര്യം പറഞ്ഞത്.
തെക്കന്‍ ലെബനനിലെ സൈനിക ആക്രമണങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന ഇറാന്‍ നിലപാട് ഖാലിബാഫ് ആവര്‍ത്തിച്ചു. ‘ഞങ്ങളുടെ സുഹൃത്തുക്കളും സുപ്രധാന പങ്കാളികളും ബുദ്ധിമുട്ടേറിയതും സങ്കീര്‍ണമായതുമായ അവസ്ഥകളിലൂടെ പോകുമ്പോള്‍ ഞങ്ങള്‍ അവരെ ഉപേക്ഷിക്കില്ല. ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഞങ്ങള്‍ക്ക് പ്രധാനമാണ്,’ ഖലീബാഫ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടന്ന യു.എസുമായുള്ള സമാധാന ചര്‍ച്ചകളില്‍ ഖാലിബാഫ് ഇറാനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ആദ്യ ഘട്ട ചര്‍ച്ചകള്‍ തിങ്കളാഴ്ചയായിരുന്നു അവസാനിച്ചത്.
ചര്‍ച്ചകള്‍ അടുത്ത വാരത്തോടെ പുനരാരംഭിക്കുമെന്നാണ് വിവരം. ചര്‍ച്ചകളിലെ ഇടനിലക്കാരായ പാകിസ്ഥാനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വാരം ആദ്യം ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്.
‘ചര്‍ച്ചകള്‍ അടുത്ത വാരം പുനരാരംഭിക്കും. മിക്കവാറും ചൊവ്വാഴ്ചയായിരിക്കും പുനരാരംഭിക്കുക.’ പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം വക്താവ് താഹിര്‍ അന്ദ്രാബി ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ എവിടെ വച്ചാവും നടക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ധാരണാ പത്രത്തിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഹമാസിന്റെ ഉന്നതോദ്യോഗസ്ഥനായ ബാസിം നഈമും ഇന്ന് ടെലഫോണില്‍ സംസാരിച്ചിരുന്നു. യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകളുടെ രണ്ടാം ഘട്ടം അടുത്ത വാരം ആരംഭിക്കുമെന്നാണ് വിവരം. ചര്‍ച്ചകളിലെ ഇടനിലക്കാരായ പാകിസ്ഥാനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വാരം ആദ്യം ഈ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
ചര്‍ച്ചകളില്‍ ധാരണയിലെത്തിയ ചില വിഷയങ്ങളില്‍ യു.എസും ഇറാനും പരസ്പര വിരുദ്ധമായ പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്. ഇറാന്റെ ആണവ പരിപാടികള്‍ പരിശോധിക്കാന്‍ ഇറാന്‍ തങ്ങള്‍ക്ക് അനുവാദം നല്‍കിയെന്ന തരത്തില്‍ യു.എസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അനുവാദം ഒന്നും നല്‍കിയില്ലെന്നായിരുന്നു ഇറാന്‍ പ്രതികരിച്ചത്.
യു.എസുമായി ധാരണാ പത്രത്തിലെത്തിയതിന് ഇറാനെ നഈം അഭിനന്ദനമറിയിച്ചതായി ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഫലസ്തീന്‍ ജനതയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുമെന്ന നിലപാട് നഈമുമായുള്ള സംഭാഷണത്തിലും അരാഗ്ചി ആവര്‍ത്തിച്ചു. യു.എസ് പ്രതിനിധികളും മധ്യസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്കിടെ ഗസയില്‍ ഇസ്രഈല്‍ തുടരുന്ന ആക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ക്കും ഇറാന്‍ പ്രാധാന്യം നല്‍കിയതായും അരാഗ്ചി വ്യക്തമാക്കി.
Content Highlight: Iran says deal to end West Asia war ‘declaration of U.S. defeat’