തെഹരാന്‍: ഖാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഖുദ്സ് സേനയുടെ പുതിയ കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി.
ഭീരുക്കളെപ്പോലെയാണ് അമേരിക്കന്‍ സൈന്യം ഖാസീം സുലൈമാനിയെ വധിച്ചതെന്നും അമേരിക്കയോട് ആണുങ്ങളെപ്പോലെ പകരം ചോദിക്കുമെന്നും ഇസ്മയില്‍ഖാനി പറഞ്ഞു.
” ഭീരുക്കളെപ്പോലെയാണ് അവര്‍ അദ്ദേഹത്തെ കൊന്നത്. ആണുങ്ങളെപ്പോലെ ഞങ്ങള്‍ ശത്രുക്കളെ നേരിടും”, അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നിനാണ് യു.എസ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഷിയ സേനയായ പി.എം.എഫ് തലവന്‍ അബു മഹ്ദി അല്‍ മുഹന്ദിസുള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
തന്റെ പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍ സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍വെച്ച് പറഞ്ഞിരുന്നു.