ടെഹ്‌റാന്‍: ഉപരോധങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എസ് തയ്യാറാണെങ്കില്‍ ആണവ കരാറില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍.
വിഷയത്തില്‍ യു.എസ് ഗൗരവം കാണിക്കണം. ഒരു കരാര്‍ ഉണ്ടാക്കാനുള്ള ആഗ്രഹമുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യതയുടെ പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി മജീദ് തഖ്ത് വവാഞ്ചി പറഞ്ഞു.
ഉപരോധങ്ങളെ കുറിച്ച് സംസാരിക്കാന്‍ യു.എസ് തയ്യാറാണെങ്കില്‍ അക്കാര്യവും ആണവ പരിപാടികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാനും തയ്യാറാണെന്ന് ഇറാന്‍ മന്ത്രി ബി.ബി.സിയോട് പറഞ്ഞു.
യു.എസിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും വ്യക്തമായ കരാറിലെത്തുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഒഴിവാക്കുന്നത് സംബന്ധിച്ച് ഇറാനും യു.എസും ചര്‍ച്ച തുടരുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം. നേരത്തെ, ചര്‍ച്ചയിലെ പുരോഗതിയെ തടയുന്നത് ഇറാനാണെന്ന് യു.എസ് ആരോപിച്ചിരുന്നു.
അതേസമയം, ചര്‍ച്ചകള്‍ ആണവ വിഷയത്തില്‍ മാത്രം ഒതുക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ആണവ സമ്പുഷ്ടീകരണം പൂജ്യമായി നിലനിര്‍ത്തണമെന്നാണ് യു.എസിന്റെ ആവശ്യം. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകള്‍ക്കും തിരിച്ചടിയാകുന്നത്. ആണവ നിര്‍വ്യാപനത്തിന് ഇറാന്‍ തയ്യാറല്ല.
ഇറാനെ സംബന്ധിച്ചിടത്തോളം ആണവ സമ്പൂഷ്ടീകരണം പൂജ്യമാക്കുകയെന്നത് ഒരു ചര്‍ച്ചാവിഷയമല്ലെന്നാണ് ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ പ്രതികരണം.
ഇസ്രഈലും അമേരിക്കയും ആക്രമിച്ചപ്പോള്‍ ഇറാനെ രക്ഷിച്ചത് ഞങ്ങളുടെ മിസൈലുകളാണ്. പിന്നെ എങ്ങനെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്നത് അംഗീകരിക്കുകയെന്നും തഖ്ത് രാവഞ്ചി അഭിമുഖത്തില്‍ ചോദിക്കുന്നു.
ഒമാന്റെ മധ്യസ്ഥതയില്‍ സമാധാനപരമായി പ്രശ്‌നങ്ങള്‍ പപരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് യു.എസ് അറിയിച്ചെന്നും ഇറാന്‍ മന്ത്രി പ്രതികരിച്ചു.
Content Highlight: Iran ready to compromise on nuclear deal if US sanctions are eased: Iran Minister