| Sunday, 9th August 2026, 2:48 pm

ഹോര്‍മുസ് തുറക്കാന്‍ ആറ് നിബന്ധനകള്‍; അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കി ഇറാന്‍

അഞ്ജു ചന്ദ്രന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കില്‍ അമേരിക്ക അവരുടെ നടപടികളിലും നിലപാടിലും മാറ്റം വരുത്തണമെന്ന് ഇറാന്‍. അമേരിക്ക അവരുടെ പെരുമാറ്റത്തില്‍ തിരുത്തല്‍ നടത്താന്‍ തയാറാകണമെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് ആവശ്യപ്പെട്ടത്.

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക പാലിക്കേണ്ട ആറ് ആവശ്യങ്ങള്‍ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഗര്‍ സോള്‍ഗാദര്‍ അവതരിപ്പിച്ചു.

ഇറാനെ ഇനി ഒരിക്കലും ഭീഷണിപ്പെടുത്തരുതെന്നും ഇറാനുമായും മേഖലയിലെ സായുധ സഖ്യകക്ഷികളുമായും ഉള്ള അമേരിക്കന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും, ഇറാന്‍ തുറമുഖങ്ങളുടെ മേലുള്ള അമേരിക്കന്‍ നാവിക ഉപരോധവും, സൈന്യത്തെയും പിന്‍വലിക്കണം, യുദ്ധങ്ങള്‍ക്കൊണ്ട് ഇറാനുണ്ടായ നഷ്ടത്തിന് അമേരിക്ക പൂര്‍ണമായും നഷ്ടപരിഹാരം നല്‍കണം തുടങ്ങി പിടിച്ചെടുത്ത എല്ലാ ആസ്തികളും നിരുപരാധികം വിട്ടു നല്‍കണമെന്നും മുഹമ്മദ് ബാഗറിന്റെ പ്രസ്താവനയില്‍ പറയുന്നു.

യുദ്ധത്തിലായാലും ചര്‍ച്ചയിലായാലും ഈ ഈ ആവശ്യങ്ങളില്‍ നിന്ന് സുപ്രീം നാഷണല്‍ പിന്നോട്ട്‌പോകില്ലെന്നും അമേരിക്ക ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും ബാഗര്‍ വ്യക്തമാക്കി. ബാഗര്‍ തയാറാക്കിയ ആവശ്യങ്ങള്‍ അടങ്ങിയ പട്ടിക പുറത്തുവിട്ടത് ഇറാന്‍ മാധ്യമങ്ങളാണ്.

ജൂണില്‍ അമേരിക്കയും ഇറാനും തമ്മില്‍ ഹോര്‍മുസുമായി ബന്ധപ്പെട്ട് ധാരണയായിരുന്നെങ്കിലും അമേരിക്ക അത് ലംഘിച്ചെന്നാണ് ഇറാന്റെ ആരോപണം. ഈ ലംഘനത്തിന് അമേരിക്ക പ്രത്യേകം നഷ്ടപരിഹാരം നല്‍കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു.

Content Highlights: Iran puts pressure on US with six conditions to open Hormuz

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more