| Wednesday, 12th January 2011, 4:10 pm

ഇറാനില്‍ ഇറുകിയ വസ്ത്രങ്ങള്‍ക്ക് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിയന്‍ യൂണിവേഴ്‌സിറ്റികള്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതി കര്‍ശനമാക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ട്. ഇതുപ്രകാരം ഇറുകിയ ജീന്‍സ്, കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുത്. കൂടാതെ ശരീരത്തില്‍ ടാറ്റൂ ചെയ്യാനും, നഖം നീട്ടാനും പാടില്ല. ഇറുകിയ ജീന്‍സിനു പുറകെ ത്രീ ഫോര്‍ത്ത് എന്നു പറയുന്ന പാതി നീളമുള്ള പാന്റുകള്‍, ശരീരത്തോട് മേല്‍വസ്ത്രങ്ങള്‍ തൊപ്പികള്‍ എന്നിവ ധരിക്കുന്നതിനും സ്ത്രീകള്‍ക്ക് നിരോധനമുണ്ട്. അതുമാത്രമല്ല ശിരോവസ്ത്രം നിര്‍ബന്ധമാണുതാനും.

കൂടാതെ പല്ലിന് നിറം നല്‍കല്‍ മുടി കളര്‍ ചെയ്യല്‍ തുടങ്ങിയവയും  നിയമ വിരുദ്ധമാക്കും. 1്979ലെ നിയമപ്രകാരം പൊതുസ്ഥലത്ത് സ്ത്രീകള്‍ ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് വരുന്നതും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഈ നിരോധനം ഏര്‍പ്പെടുത്തുന്നതിനൊപ്പം തന്നെ രാജ്യത്താകമാനം പടര്‍ന്നുപിടിക്കുന്ന പടിഞ്ഞാറന്‍ വസ്ത്രധാരണ രീതിയ്‌ക്കെതിരെ ക്യാംപെയിന്‍ നടത്താനും അധകൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ പുരുഷ വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ടതായുള്ള ചില നിയമങ്ങളുമുണ്ട് ഇതില്‍. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല, മുടി കറുപ്പിക്കരുത്, പുരികം പറിക്കരുത്, ഹാവ് സ്ലീവ് ഷര്‍ട്ടും ഒഴിവാക്കണം.

വേനല്‍ക്കാലം അടുത്തിരിക്കുന്ന വേളയില്‍ ചൂടുകുറയ്ക്കാന്‍ ശരീരം അല്‍പം മാത്രം മറയ്ക്കുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ വിപണിയില്‍ നിറയുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇപ്പോള്‍ ഇത്തരമൊരു വസ്ത്രനിയമം കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

We use cookies to give you the best possible experience. Learn more