| Monday, 15th June 2026, 7:09 pm

രണ്ടുതവണ ഞങ്ങളുടെ ക്യാമ്പ് മാറ്റി, പക്ഷേ ഇറാനികള്‍ കഷ്ടപ്പാടുകളില്‍ നിന്നും അവസരങ്ങളുണ്ടാക്കുന്നവരാണ്; ഇറാന്‍ ഫുട്‌ബോള്‍ പരിശാലകന്‍ ഗലെനോയ്

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പില്‍ ഇറാന്റെ ആദ്യ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ന്യൂസിലാന്‍ഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം. മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇറാന്‍ ഫുട്‌ബോള്‍ പരിശകന്‍ ആമിര്‍ ഗലനോയി സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇറാനിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ വേണ്ടി മാത്രമാണ് തന്റെ ടീം ലോകകപ്പില്‍ എത്തിയിരിക്കുന്നതെന്നും മറ്റ് പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും ഗെലെയ്വനോ പറഞ്ഞു. തങ്ങളുടെ പരിശീലന ക്യാമ്പ് രണ്ടുതവണ മാറ്റിയെന്നും അത് ടീമിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഉയര്‍ന്ന നിലവാരമുള്ള നല്ലൊരു മത്സരം കാഴ്ചവെക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഞങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല. സ്വാഭാവികമായും, എല്ലാ ടീമുകള്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്, പല രാജ്യങ്ങളിലും ഫുട്‌ബോളുമായി യാതൊരു ബന്ധവുമില്ലാത്ത പലതും സംഭവിക്കുന്നു.

ഇറാനിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ വേണ്ടി മാത്രമാണ് തന്റെ ടീം ലോകകപ്പില്‍ എത്തിയിരിക്കുന്നത്, അത് ഇറാനിലെ ഇറാനികളെയായാലും ഇറാനിയന്‍ പ്രവാസികളെയായാലും. ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല… ഫുട്‌ബോള്‍ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ്.

ഇറാന്‍ ഫുട്‌ബോള്‍

ഇറാന്റെ പരിശീലന ക്യാമ്പ് അമേരിക്കയിലാകുമെന്ന് കരുതിയത്. എന്നാല്‍ പരിശീലന ക്യാമ്പ് മെക്‌സിക്കോയിലേക്ക് മാറ്റിയത് വൈകിയാണ് അറിഞ്ഞത്. തന്റെ ടീമിന് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലായിരുന്നു… അത് ഞങ്ങളെ ബാധിക്കും, പക്ഷേ ദൈവം കൂടെയുണ്ടെങ്കില്‍ എന്റെ കളിക്കാര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കും. അവര്‍ക്ക് ഉറച്ച മനസുണ്ട്.

ഞങ്ങളുടെ ക്യാമ്പ് രണ്ടുതവണ മാറ്റി, ആദ്യം അത് അമേരിക്കയിലായിരുന്നു, പിന്നീട് ഞങ്ങളെ മെക്‌സിക്കോയിലേക്ക് മാറ്റി, തീര്‍ച്ചയായും അത് ഞങ്ങളെ ബാധിക്കും. പക്ഷേ, ഞങ്ങള്‍ ഇറാനികള്‍ കഷ്ടപ്പാടുകളില്‍ നിന്നും അവസരങ്ങള്‍ ഉണ്ടാക്കും,’ ഇറാന്‍ ഫുട്‌ബോള്‍ പരിശാലകന്‍ ആമിര്‍ ഗലെനോയ് എ.എഫ്.പിയോട് പറഞ്ഞു.

ഇറാന്‍ ഫുട്‌ബോള്‍ ഫാന്സ് – Photo: Al Jazeera

ഇറാന്‍ ഫുട്‌ബോള്‍ ടീം ലോകകപ്പിന് മുന്നോടിയായി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന് അനുവദിച്ചിരുന്ന ടിക്കറ്റ് ക്വാട്ട പിന്‍വലിച്ചതായി അധികൃതര്‍ ആരോപിച്ചിരുന്നു. ഇതോടെ നേരത്തെ യാത്രയും താമസവും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തിയ നിരവധി ഇറാന്‍ ആരാധകര്‍ക്ക് ടീമിന്റെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്.

അതേസമയം നിലവില്‍ മെക്സിക്കോയിലെ ടിജുവാനയില്‍ പരിശീലനം നടത്തുന്ന ഇറാന്‍ ടീമിന് മത്സരങ്ങള്‍ക്ക് മറിക്കൂറികള്‍ക്ക് മുമ്പ് മാത്രമേ അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും ഒരു ദിവസം മുമ്പാണ് ഇറാന് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. മത്സരങ്ങള്‍ക്കായി മെക്സിക്കോയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയാണ് ഇറാനുള്ളത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് അസോസിയേഷന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Iran Football Team Head Coach Talking About FIFA World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more