ടെഹ്‌റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോഗാർഷ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ തള്ളി ഇറാൻ.
മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉറ്റിദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ചയാണ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഡീഗോ ഗാർഷ്യയിലേക്ക് തൊടുത്തത് എന്നാൽ മിസൈലുകൾ ലക്ഷ്യസ്ഥാനത്തെത്തിയിരുന്നില്ല.
ഇറാനെതിരായ ആക്രമണങ്ങൾക്ക് യു.എസിന് ഉപയോഗിക്കാൻ യു.കെ അനുമതി നൽകിയ രണ്ട് താവളങ്ങളിൽ ഒന്നാണ് ഡീഗോ ഗാർഷ്യ
ഇറാനിൽനിന്നും 4000 കിലോമീറ്റർ അകലെയാണ് ഡീഗോ ഗാർഷ്യ അതുകൊണ്ടുതന്നേ ഈ ആക്രമണം ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തങ്ങളുടെ മിസൈലുകളുടെ പരമാവധി ദൂരം പരിധി 2000 കിലോമീറ്ററാണെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർഷ്യ 1970-കൾ മുതൽ യു.എസ്-യു.കെ സംയുക്ത സൈനിക താവളമാണ്. കൂടാതെ ദീർഘദൂര ബോംബറുകൾക്കും മറ്റ് തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾക്കുമുള്ള ഒരു താവളമായും ഇത് പ്രവർത്തിക്കുന്നു.
അതേസമയം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കണമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്കയുടെ എഫ് 15 ഫൈറ്റർജെറ്റ് വിമാനം ഇറാൻ ഇന്ന് തകർത്തിട്ടു.
ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രഈലും അമേരിക്കയും സംയുക്തമായി നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഈ ആക്രമണത്തിൽ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെ ഏകദേശം 1,300 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Content Highlight: Iran denies responsibility for missile attack on Diego Garcia