| Thursday, 19th March 2026, 3:07 pm

ചികിത്സക്കായി മുജ്തബ ഖാംനഇ റഷ്യയിലേക്ക് പോയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാൻ

മുഹമ്മദ് നബീല്‍

ടെഹ്‌റാൻ: പരമോന്നത നേതാവ് മുജ്തബ ഖാംനഇ ചികിത്സക്കായി റഷ്യയിലേക്ക് പോയി എന്ന റിപോർട്ടുകൾ തള്ളി ഇറാൻ.

ഇത്തരം അവകാശ വാദങ്ങൾ മാനസികമായി തളർത്തുക എന്ന യുദ്ധ തന്ത്രമാണെന്നാണ് ഇറാൻ വിശദമാക്കി.

പരമോന്നത നേതാവ് ഇറാനിൽ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ റിപോർട്ടുകൾ തള്ളുന്നതായി ഇറാന്റെ റഷ്യൻ അംബാസഡർ കാസിം ജലാലി ഇത്തരം റിപ്പോർട്ടുകളെ തള്ളുന്നതായി എക്‌സിൽ പറഞ്ഞു.

‘ഇത് ഒരു പുതിയ മനശാസ്ത്ര യുദ്ധതന്ത്രമാണ്, ഇറാൻ്റെ നേതാക്കൾക്ക് അഭയകേന്ദ്രങ്ങളിലേക്ക് ഓടിപോകണ്ടയോ, ഒളിച്ചിരിക്കേണ്ടയോ ആവശ്യമില്ല, അവരുടെ സ്ഥാനം ജനങ്ങൾക്കിടയിലുമാണ്,’ ജലാലി പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുജ്തബ ഖാംനഇയെ രഹസ്യമായി മോസ്കോയിലേക്ക് മാറ്റിയെന്ന കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തതിനെ തുടർന്നാണ് വിശദീകരണവുമായി റഷ്യയിലെ ഇറാൻ പ്രതിനിധി രംഗത്ത് വന്നത്.

അതേസമയം റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളെ കണ്ടപ്പോൾ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല.

അതേസമയം ഫെബ്രുവരി 28-ന് തുടങ്ങിയ യു.എസ് – ഇസ്രഈൽ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇറാനിൽ മാത്രം ഇതുവരെ 3000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ

ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണം ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇസ്രഈൽ ആക്രമണത്തെ അപലപിച്ചു.

Content Highlight:Iran denies reports that Mojtaba Khamenei went to Russia for treatment

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more