| Saturday, 18th May 2013, 3:24 pm

വാതുവെപ്പ്: താരങ്ങളെ ബോധവത്ക്കരിക്കാന്‍ സച്ചിനും ധോണിയും ദ്രാവിഡും തയ്യാറാകണം : സുനില്‍ ഗവാസ്‌ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റിനെ ഒത്തുകളിയുടെ പിടിയില്‍ നിന്നും രക്ഷിക്കണമെങ്കില്‍ താരങ്ങള്‍ക്ക്  ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കര്‍.[]

താരങ്ങള്‍ക്കൊപ്പം ചിലവിടുന്ന സമയത്തിനൊപ്പം തന്നെ അവര്‍ക്ക് ക്രിക്കറ്റിന്റെ നല്ല വശങ്ങള്‍ പറഞ്ഞു കൊടുക്കണം. അഴിമതിയിലും വാതുവെപ്പിലും പെടാതെ എങ്ങനെ ഒരു നല്ല കളിക്കാരനാകാമെന്ന് ഇവരാണ് താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത്. []

എത്ര തന്നെ ക്ലാസ് എടുത്താലും ഒത്തുകളി വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയാലും അതിലേക്ക് തന്നെ പോകുന്നവരുണ്ടാകാം. എന്നാല്‍ കളിക്കാരില്‍ ഒരു ശതമാനം പേരെയെങ്കിലും ബോധവത്ക്കരണ ത്തിലൂടെ നേരെയാക്കി യെടുക്കാന്‍ കഴിഞ്ഞാല്‍ അത് വലിയകാര്യമാകും.

കഴിഞ്ഞ ദിവസം ഒത്തുകളി വിവാദത്തില്‍പെട്ട മൂന്ന് താരങ്ങളുടെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യന്‍ ടീമിന്റെ വിശ്വാസ്യതയാണ്. ടീം ഒരു തെറ്റും ചെയ്തിട്ടില്ല. എങ്കിലും എല്ലാ പഴിയും കേള്‍ക്കേണ്ടി വരുന്നത് ടീമിനാണ്.

രാജസ്ഥാന്‍ റോയല്‍സ് വിജയിച്ച എല്ലാ മത്സരങ്ങളും ഇനി ഒത്തുകളിയുടെ നിഴലിലായിരിക്കും. – ഗവാസ്‌ക്കര്‍ പറഞ്ഞു.

ഒത്തുകളി നടന്നു എന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തലാക്കുമോ എന്ന ചോദ്യത്തിന് ഗവാസ്‌ക്കറിന്റെ മറുപടി ഇതായിരുന്നു.രാഷ്രടീയത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരന്‍ അഴിമതി നടത്തിയാല്‍ പാര്‍ലമെന്റ് സ്തംഭിക്കും. എന്നാല്‍ പ്രസ്തുത രാഷ്ട്രീയപാര്‍ട്ടിയെ തന്നെ ആരെങ്കിലും നിരോധിക്കുമോ എന്നായിരുന്നു ഗവാസ്‌ക്കറിന്റെ മറുപടി.

Latest Stories

We use cookies to give you the best possible experience. Learn more