| Friday, 14th February 2025, 4:19 pm

കൊല്ലം 18 ആയി, ഇത്തവണയും രാജസ്ഥാനില്ല; ഒന്നുപോലുമില്ലാതെ റോയല്‍സ്, ഒമ്പത് മത്സരവുമായി ഒന്നാമത് ചെന്നൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആരവമുയരാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ അതിന്റെ 18ാം എഡിഷനിലെത്തി നില്‍ക്കുകയാണ്. മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

ഓപ്പണിങ് മാച്ച് മാത്രമല്ല, കലാശപ്പോരാട്ടത്തിനും ഇഡന്‍ ഗാര്‍ഡന്‍സ് തന്നെയാണ് വേദിയാകുന്നത്. ഐ.പി.എല്‍ 2025ന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ബി.സി.സി.ഐ ഇനിയും പുറത്തുവിട്ടിട്ടില്ല.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവും ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഏറ്റുമുട്ടുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ മത്സരമായ 2008 സീസണിന്റെ ഉദ്ഘാടന മത്സരത്തിലാണ് ഇരുവരും ഇതിന് മുമ്പ് സീസണിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയത്.

2025ലേത് കൂടിയാകുന്നതോടെ ഇത് അഞ്ചാം തവണയാണ് ആര്‍.സി.ബി ഒരു സീസണിന്റെ ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാകട്ടെ ഇത് ഏഴാം തവണയാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്.

ഏറ്റവുമധികം തവണ ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ച് കളിച്ചതിന്റെ റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേരിലാണ്. ഒമ്പത് തവണ. എട്ട് തവണ ടൂര്‍ണമെന്റ് ഓപ്പണിങ് മാച്ചിന്റെ ഭാഗമായ മുംബൈ ഇന്ത്യന്‍സാണ് രണ്ടാമത്.

നിലവിലുള്ളവരില്‍ മൂന്ന് ടീമുകള്‍ മാത്രമാണ് ഇതുവരെ ഐ.പി.എല്ലിന്റെ ഓപ്പണിങ് മാച്ച് കളിക്കാത്തത്. ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നിവര്‍ക്ക് പുറമെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഇനിയും ഒറ്റ ഓപ്പണിങ് മാച്ചിന്റെ പോലും ഭാഗമാകാത്തത്.

ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ചാമ്പ്യന്‍മാരായിട്ടും രണ്ടാം സീസണില്‍ രാജസ്ഥാന് ഉദ്ഘാടന മത്സരത്തിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല.

ആദ്യ സീസണ്‍ ചാമ്പ്യന്‍മാര്‍

ഓരോ ഐ.പി.എല്‍ സീസണിലെയും ഉദ്ഘാടന മത്സരങ്ങള്‍

(സീസണ്‍ – ടീമുകള്‍ – വേദി എന്നീ ക്രമത്തില്‍)

2008 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – എം. ചിന്നസ്വാമി സ്‌റ്റേഡിയം, ബെംഗളൂരു

2009 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ് – ന്യൂലാന്‍ഡ്‌സ്, കേപ്ടൗണ്‍

2010 – ഡെക്കാന്‍ ചാര്‍ജേഴ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം, മുംബൈ

2011 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – എം.ഐ ചിദംബരം സ്റ്റേഡിയം, ചെന്നൈ

2012 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs മുംബൈ ഇന്ത്യന്‍സ് – എം.ഐ ചിദംബരം സ്റ്റേഡിയം, ചെന്നൈ

2013 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ദല്‍ഹി ഡെയര്‍ഡെവിള്‍സ് – ഈഡന്‍ ഗാര്‍ഡന്‍സ്

2014 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs മുംബൈ ഇന്ത്യന്‍സ് – ഷൈഖ് സയ്യിദ് സ്റ്റേഡിയം, അബുദാബി

2015 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs മുംബൈ ഇന്ത്യന്‍സ് – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത

2016 – മുംബൈ ഇന്ത്യന്‍സ് vs റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – വാംഖഡെ സ്റ്റേഡിയം, മുംബൈ

2017 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം, ഹൈദരാബാദ്

2018 – മുംബൈ ഇന്ത്യന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – വാംഖഡെ സ്റ്റേഡിയം, മുംബൈ

2019 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു – എം.എ. ചിദംബരം സ്‌റ്റേഡിയം, ചെന്നൈ

2020 – മുംബൈ ഇന്ത്യന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഷൈഖ് സയ്യിദ് സ്റ്റേഡിയം, അബുദാബി

2021 – മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – എം.എ. ചിദംബരം സ്‌റ്റേഡിയം, ചെന്നൈ

2022 – ചെന്നൈ സൂപ്പര്‍ കിങ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – വാംഖഡെ സ്റ്റേഡിയം.

2023 – ഗുജറാത്ത് ടൈറ്റ്ന്‍സ് vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, അഹമ്മദാബാദ്.

2024 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – എം.എ. ചിദംബരം സ്‌റ്റേഡിയം, ചെന്നൈ

2025 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഈഡന്‍ ഗാര്‍ഡന്‍സ്

Content Highlight: IPL: Rajasthan Royals, Punjab Kings, Lucknow Super Giants remains the only teams to never played opening match of an IPL season

Latest Stories

We use cookies to give you the best possible experience. Learn more