| Wednesday, 7th May 2025, 9:00 pm

വിരാടും രോഹിത്തും അടക്കിവാഴുന്ന ലിസ്റ്റിലേക്ക് രഹാനെയും; സ്വന്തമാക്കിയത് കരിയറിലെ തകര്‍പ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനാണ് കൊല്‍ക്കത്ത തീരുമാനിച്ചത്.

നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് ആണ് കൊല്‍ക്കത്ത നേടിയത്. ഓപ്പണര്‍ റഹ്മാനുള്ള ഗര്‍ബാസിനെ 11 റണ്‍സിന് പറഞ്ഞയച്ചാണ് ചെന്നൈ തുടങ്ങിയത്.

അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. കൂറ്റന്‍ അടിക്ക് പേരുകേട്ട സുനില്‍ നരെയ്‌നെ നൂര്‍ അഹമ്മദും പുറത്താക്കി. 17 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. ശേഷം ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയെ ഒരു റണ്‍സിന് പറഞ്ഞയച്ച് നൂറ് അഹമ്മദ് വീണ്ടും തിളങ്ങി.

മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ 33 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 48 റണ്‍സ് നേടി ക്യാപ്റ്റനും പുറത്തായി. ആര്‍ അശ്വിന്‍ ആണ് രഹാനെ പറഞ്ഞയച്ചത്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ഐ.പി.എല്ലില്‍ രഹാനെ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ആണ് രഹാനെയ്ക്ക് സാധിച്ചത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരമാണ് രഹാനെ.

ഐ.പി.എല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

വിരാട് കോഹ്‌ലി – 8509

രോഹിത് ശര്‍മ – 6928

ശിഖര്‍ ധവാന്‍ – 6769

ഡേവിഡ് വാര്‍ണര്‍ – 6565

സുരേഷ് റെയ്‌ന – 5528

എം.എസ്. ധോണി – 5406

എ.ബി. ഡിവില്ലിയേഴ്‌സ് – 5162

കെ.എല്‍. രാഹുല്‍ – 5064

അജിന്‍ക്യാ രഹാനെ – 5017

നിലവില്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി ക്രീസില്‍ ഇറങ്ങിയിരിക്കുന്നത് ആന്ദ്രെ റസ്സലാണ്. 13 പന്തില്‍ 14 റണ്‍സുമായി മനീഷ് പാണ്ഡെയും ക്രീസില്‍ ഉണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇലവന്‍

റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മൊയീന്‍ അലി, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഉര്‍വില്‍ പട്ടേല്‍, ഡെവോണ്‍ കോണ്‍വേ, ആയുഷ് മാഹ്‌ത്രെ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ആര്‍. അശ്വിന്‍, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

Content Highlight: IPL KKR VS CSK: Ajinkya Rahane Complete 5000 Runs In IPL

We use cookies to give you the best possible experience. Learn more