| Saturday, 23rd May 2020, 11:01 pm

ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഐ.പി.എല്‍; മുംബൈ ഇന്ത്യന്‍സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പോലെയെന്ന് ജോസ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഐ.പി.എല്ലാണെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. ഐ.പി.എല്‍ ഇംഗ്ലിഷ് ക്രിക്കറ്റിനെ ഏറെ സഹായിക്കുന്നുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനെ പോലെയാണെന്ന് ബട്ലര്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത് പോലെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആരാധക പിന്തുണയെന്നും താരം പറഞ്ഞു.

‘മുംബൈ ഇന്ത്യന്‍സിനായി കളിച്ച കാലം ഏറെ ഇഷ്ടമുള്ളതാണ്. ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച ടൂര്‍ണമെന്റ് ഐ.പി.എല്‍ ആണ്’

കെവിന്‍ പിറ്റേഴ്‌സണാണ് താനുള്‍പ്പെടെയുള്ള ഇംഗ്ലിഷ് താരങ്ങള്‍ക്ക് ഐ.പി.എല്‍ കളിക്കാനുള്ള വഴി കാണിച്ചുതന്നതെന്നും ബട്ലര്‍ വ്യക്തമാക്കി. 2016ലാണ് ബട്ലര്‍ ഐ.പി.എല്‍ കളിക്കുന്നതിനായി ഇന്ത്യയിലെത്തുന്നത്.

2016ല്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ബട്‌ലര്‍. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more