| Saturday, 19th April 2014, 10:52 pm

ഐ.പി.എല്‍: കോഹ്‌ലിയുടെ ബാംഗ്ലൂരിന് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] അബൂദാബി: ഐ.പി.എല്‍ ഏഴാം സീസണില്‍ നിലിവിലെ ചാമ്പ്യന്‍മാരായ മുംബൈ തുടര്‍ച്ചയായ രണ്ടാം തവണയും തോല്‍വി രുചിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം.

ഏഴു വിക്കറ്റിനായിരുന്നു കോഹ്‌ലിയുടെ ടീം മുംബൈ ഇന്ത്യന്‍സിനെതിരെ  പരാജയപ്പെടുത്തിയത്.

ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈയുടെ ബാറ്റിങ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സില്‍ ഒതുങ്ങി. 35 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ ഓള്‍റൗണ്ട് പ്രകടനമികവ് പുറത്തെടുക്കുകയായിരുന്നു. ഇടര്‍ച്ചയോടെ ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 17 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

എന്നാല്‍ മികവ് പുറത്തെടുത്ത പാര്‍ത്ഥിവ് പട്ടേലും എ.ബി ഡിവില്ല്യേഴ്‌സും ബാംഗ്ലൂരിന്റെ വിജയത്തിലേക്ക് ബാറ്റ് ചെയ്തു കൂട്ടി.

45 പന്തില്‍ 7 ബൗണ്ടറികളടക്കംപട്ടേല്‍ 57 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 45 റണ്‍സ് ഡിവില്ല്യേഴ്‌സും നേടി. റണ്‍സ് വഴങ്ങാതെ കോഹ്‌ലിയുടെയും യുവിയുടെയും വിക്കറ്റുകള്‍ സഹീര്‍ഖാന്‍ വീഴ്ത്തിയപ്പോഴായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍ലും എ.ബി ഡിവില്ല്യേഴ്‌സും ക്രീസിലെത്തിയത്. ഈ കൂട്ടുകെട്ട് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more