| Wednesday, 17th May 2017, 12:16 pm

ഇതാണ് ഡെഡിക്കേഷന്‍; ഇതാണ് ടീം സ്പിരിറ്റ്; ഇത് രഹാനെ സ്‌പെഷ്യല്‍; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകമായ വാങ്കഡേയില്‍ പോയി മലര്‍ത്തിയടിച്ച് പൂണെ സൂപ്പര്‍ ജയന്റ് ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും(40) തിവാരിയുടെയും(58) രഹാനെയുടെയും(56) ബാറ്റിങ് മികവിന്റെ പിന്‍ബലത്തിലായിരുന്നു പൂനെയുടെ ജയം.


Also read ട്വിറ്ററിലൂടെ വ്യാജ പ്രചരണം; രാജീവ് ചന്ദ്രശേഖര്‍ എം.പിക്കെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐ 


ബാറ്റിങ്ങിന് ശേഷം ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം കാഴ്ച വെച്ച രഹാനെയുടെ വ്യക്തിഗത പ്രകടനത്തിനും ഇന്നലെ വാങ്കഡേ സാക്ഷ്യം വഹിച്ചിരുന്നു. മുംബൈ ഇന്നിങ്‌സിന്റെ അവസാന നിമിഷത്തിലെ ഒരു ക്യാച്ച് ശ്രമം ഇന്നലെ കളിയാരധകരുടെ മനം കവര്‍ന്നിതായിരുന്നു.

സിക്‌സര്‍ പറന്ന പന്ത് രഹാനെ കൈപ്പിയിടിലൊതുക്കിയെങ്കിലും ലൈനില്‍ ടച്ച് ചെയ്തതിനാല്‍ മുംബൈ സ്‌കോറിലേക്ക് ആറു റണ്‍ കൂടിച്ചേരുകയായിരുന്നു. എന്നാലും പ്രകടനം രഹാനെയുടെ ആത്മസമര്‍പ്പണവും ടീം സ്പിരിറ്റും തെളിയിക്കുന്നതായിരുന്നു അത്.

പത്തൊന്‍പതാം ഓവറിലെ അവസാന ബോളിലാണ് രഹാനെയുടെ സാഹസിക പ്രകടനം. ജയദേവ് ഉനദ്കട് എറിഞ്ഞ ബോള്‍ മക്ലിന്‍ഘന്‍ ഉയര്‍ത്തിയടിച്ചു. ബൗണ്ടറി ലൈനില്‍ രഹാനെ പന്ത് കയ്യിലൊതുക്കാന്‍ ഉയര്‍ന്ന് ചാടി, പന്ത് കൈപ്പിടിയിലൊതുക്കിയ താരം ബൗണ്ടറി ലൈനിലേക്ക് വീണ് പോവുന്നതിന് മുന്‍പ് പന്ത് സ്മിത്തിന് എറിഞ്ഞ് കൊടുക്കുകയും ചെയ്തു. മികച്ച ക്യാച്ച് കണ്ട് ഗാലറി സ്തബ്ദരായ നിമിഷമായിരുന്നു അത്.


Dont miss മഅ്ദനിക്കെതിരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് തന്റെ കഷ്ടകാലത്തിന് കാരണമായി: ജേക്കബ് തോമസ് 


എന്നാല്‍ ക്യാച്ച് ചെയ്തെങ്കിലും വിക്കറ്റാണോ എന്നതിന് രഹാനെക്ക് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. താരം സിക്‌സര്‍ ആകാന്‍ സാധ്യതയുണ്ടെന്ന് നായകന്‍ കൂടിയായ സ്മിത്തിനോട് പറയുകയും ചെയ്തു.

ഫീല്‍ഡ് അംപയര്‍ തീരുമാനം തേഡ് അംപയര്‍ക്ക് വിട്ടു. തേഡ് അംപയറുടെ നിരീക്ഷണത്തില്‍ രഹാനെ ക്യാച്ച് ചെയ്യുമ്പോള്‍ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടിരുന്നു. തുടര്‍ന്ന് തേഡ് അംപയര്‍ സിക്സ് വിളിക്കുകയും ചെയതിരുന്നു.

മത്സരത്തില്‍ പൂണെ 20റണ്‍സിനാണ് വിജയിച്ചത്. മുംബൈ നിരയില്‍ പാര്‍ത്ഥിവ് പട്ടേലിന്(52) മാത്രമേ തിളങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. ഇന്ന നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

We use cookies to give you the best possible experience. Learn more