| Saturday, 11th April 2026, 6:40 pm

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ കരുത്തര്‍, അവരെ പരാജയപ്പെടുത്തുന്നത് ബുദ്ധിമുട്ട്: സേവാഗ്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് നാലാം വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് പിങ്ക് ആര്‍മി പരാജയപ്പെടുത്തിയത്.

ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. ആര്‍.സി.ബി 200 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടീം വിജയം സ്വന്തമാക്കുകയായിരുന്നു.

വിരേന്ദർ സേവാഗ്. Photo: Crictracker

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ച് സംസാരിക്കുകയും മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ക്രിക്കറ്റ് വിദഗ്ധര്‍ ടോപ് ഫോറില്‍ എത്താന്‍ രാജസ്ഥാന് ഒരു സാധ്യതയും കൽപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ടീമിന്റെ ബാറ്റിങ്ങും ബൗളിങ്ങും ഒരു ശക്തമാകുമ്പോള്‍ അവരെ തോല്‍പ്പിക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.

‘ആര്‍.സി.ബി 200 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ അത് കുറഞ്ഞ് പോയി എന്ന എനിക്ക് തോന്നിയിരുന്നു. രാജസ്ഥാന്റെ ബാറ്റിങ് രീതിയും പിച്ചിന്റെ സ്വഭാവവുമായിരുന്നു ഇത്തമൊരു നിഗമനത്തിന് കാരണം. ബെംഗളൂരു 220 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നെങ്കിലും രാജസ്ഥാന്‍ ചെയ്സ് ചെയ്‌തേനെ. ഈ മത്സരം തന്നെ രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് അവര്‍ വിജയിച്ചത്.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഒരു ക്രിക്കറ്റ് വിദഗ്ദ്ധരും രാജസ്ഥാന് യാതൊരു സാധ്യതയും കല്‍പ്പിച്ചിരുന്നില്ല. അവരുടെ ടോപ് ഫോറില്‍ ഇടം നേടാത്ത ടീമാണിപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാമത്. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ മികച്ചതാകുമ്പോള്‍ രാജസ്ഥാനെ തോല്‍പ്പിക്കുക ബുദ്ധിമുട്ടാണ്,’ സേവാഗ് പറഞ്ഞു.

രാജസ്ഥാൻ റോയൽസ്. Photo: IndianPremierLeague/x.com

ടൂര്‍ണമെന്റില്‍ അപരാജിതരായി കുതിക്കുന്ന രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. നാലില്‍ നാലില്‍ വിജയവും നേടി പിങ്ക് ആര്‍മിക്ക് എട്ട് പോയിന്റുണ്ട്. +2.055 നെറ്റ് റേറ്റാണ് ടീമിനുള്ളത്.

Content Highlight: IPL 2026: Virender Sehwag praise Rajasthan Royals after the victory against RCB

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more