ഐ.പി.എല്ലില്‍ 9000 റണ്‍സ് നേടി വിരാട് കോഹ്‌ലി ചരിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലായിരുന്നു താരത്തിന്റെ ചരിത്രനേട്ടം.
മത്സരത്തില്‍ വിരാട് 15 പന്തില്‍ പുറത്താവാതെ 23 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സുകളും ഒരു ഫോറുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 153. 33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിങ് ബാറ്റേന്തിയത്.
വിരാട് കോഹ്‌ലി. Photo: iplt20.com
ഈ ഇന്നിങ്‌സിനിടെ 11 റണ്‍സിലെത്തിയതോടെയാണ് വിരാട് 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഐ.പി.എല്ലിലെ തന്റെ 267ാം ഇന്നിങ്സിലാണ് കിങ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. നിലവില്‍ ടൂര്‍ണമെന്റില്‍ താരത്തിന് 9012 റണ്‍സുണ്ട്.
ഐ.പി.എല്ലില്‍ 9000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും കിങ് കഴിഞ്ഞ ദിവസം തന്റെ പേരിലാക്കിയിട്ടുണ്ട്. എന്നാല്‍, ഈ നേട്ടത്തില്‍ മാത്രമല്ല താരം ടൂര്‍ണമെന്റില്‍ ഒന്നാമനാകുന്നത്.
ടൂര്‍ണമെന്റില്‍ 4000, 6000, 7000, 8000 എന്നീ നാഴികക്കല്ലും പിന്നിട്ട ആദ്യ താരം വിരാട് തന്നെയാണ്. നിലവില്‍ ടൂര്‍ണമെന്റില്‍ താരത്തിനല്ലാതെ മറ്റാര്‍ക്കും 8000ത്തിലധികം റണ്‍സ് നേടാന്‍ സാധിച്ചിട്ടില്ല. ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ 7183 റണ്‍സുള്ള രോഹിത് ശര്‍മയാണ്.
1000 റണ്‍സ് – ആദം ഗില്‍ക്രിസ്റ്റ്
2000 റണ്‍സ് – സുരേഷ് റെയ്‌ന
3000 റണ്‍സ് – സുരേഷ് റെയ്‌ന
4000 റണ്‍സ് – വിരാട് കോഹ്‌ലി
5000 റണ്‍സ് – സുരേഷ് റെയ്‌ന
6000 റണ്‍സ് – വിരാട് കോഹ്‌ലി
7000 റണ്‍സ് – വിരാട് കോഹ്‌ലി
8000 റണ്‍സ് – വിരാട് കോഹ്‌ലി
9000 റണ്‍സ് – വിരാട് കോഹ്‌ലി
വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com
ഈ സീസണില്‍ വിരാട് മികച്ച ഫോമിലാണ് കളിക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്നായി താരത്തിന് 351 റണ്‍സുണ്ട്. മുന്‍ ആര്‍.സി.ബി നായകന്‍ മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഇതിനകം അടിച്ചിട്ടുള്ളത്. 81 റണ്‍സാണ് 37കാരന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
Content Highlight: IPL 2026: Virat Kohli is first player to reach 4000, 6000, 7000, 8000, and 9000 runs in IPL history