ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയുളള മത്സരത്തില്‍ ആര്‍.സി.ബി സൂപ്പര്‍ താരം വിരാട് കോഹ്‌ലി ചരിത്രം കുറിച്ചിരുന്നു. മുംബൈയ്‌ക്കെതിരെ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് കിങ് സ്വന്തമാക്കിയത്. മത്സരത്തില്‍ 20 റണ്‍സെടുത്തതോടെയാണ് താരം ഈ മൈല്‍സ്റ്റോണിലെത്തിയത്.
ഈ മത്സരത്തില്‍ വിരാട് 38 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്തിരുന്നു. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ താരത്തിന് മുംബൈക്കെതിരെ തന്റെ സമ്പാദ്യം 1030 റണ്‍സായി ഉയര്‍ത്താന്‍ സാധിച്ചു. 36 ഇന്നിങ്‌സുകൾ കളിച്ചാണ് മുന്‍ ആര്‍.സി.ബി ക്യാപ്റ്റന്‍ ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.
വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com
മുംബൈക്കെതിരെയും 1000 റണ്‍സ് എന്ന മാന്ത്രിക സംഖ്യത്തില്‍ തൊട്ടതോടെ തന്റെ തന്നെ ഒരു റെക്കോഡ് വിരാട് തിരുത്തിയെഴുതി. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ 1000 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് കിങ് ഒരിക്കല്‍ കൂടി തന്റെ പേരിനൊപ്പം ചേര്‍ത്തത്.
ഇതുവരെ നാല് ടീമിനെതിരെ ആയിരുന്നു വിരാട് 1000 റണ്‍സ് നേടിയിരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയാണ് ഈ ടീമുകള്‍. ഇതിലേക്ക് ഇപ്പോള്‍ മുംബൈയുടെ പേര് കൂടി ചേര്‍ത്തതോടെ താരം ആയിരമടിച്ച ടീമുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
രോഹിത് ശർമ. Photo: IndianPremierLeague/x.com
ഏറ്റവും ടീമുകള്‍ക്ക് എതിരെ 1000 ടി – 20 റണ്‍സ് അടിച്ച താരങ്ങളില്‍ രണ്ടാമത് മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. താരം മൂന്ന് ടീമുകള്‍ക്ക് എതിരെയാണ് 1000+ റണ്‍സ് നേടിയിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയാണ് ഈ ടീമുകള്‍.
വിരാട് കോഹ്ലി – 5 (സി.എസ്.കെ, ഡി.സി, പി.ബി.കെ.എസ്, കെ.കെ.ആര്‍, എം.ഐ)
രോഹിത് ശര്‍മ – 3 (സി.എസ്.കെ, ഡി.സി, കെ.കെ.ആര്‍)
ഡേവിഡ് വാര്‍ണര്‍ – 2 (പി.ബി.കെ.എസ്, കെ.കെ.ആര്‍)
ശിഖര്‍ ധവാന്‍ – 1 (സി.എസ്.കെ)
Content Highlight: IPL 2026: Virat Kohli has scored 1000+ runs against most teams in IPL