| Thursday, 14th May 2026, 2:44 pm

കിങ്ങിന്റെ താണ്ഡവത്തില്‍ അഭിഷേകിനും അടിതെറ്റി; പിറന്നത് ചരിത്രം!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ആര്‍.സി.ബിക്ക് വിജയമൊരുക്കിയത്.

മത്സരത്തില്‍ അപരാജിത സെഞ്ച്വറിയുമായാണ് വിരാട് തിളങ്ങിയത്. താരം 60 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് എടുത്തത്. മൂന്ന് സിക്‌സറുകളും 11 ഫോറുകളുമായിരുന്നു 37കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 175.00 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ താണ്ഡവം.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഇതോടെ ടി – 20 ക്രിക്കറ്റില്‍ പത്ത് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കി. അതോടെ സ്വാഭാവികമായും കുട്ടി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന പട്ടവും കിങ് തന്റെ പേരില്‍ ചാര്‍ത്തി.

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ മറികടന്നാണ് വിരാടിന്റെ നേട്ടം. അഭിഷേകിന് ഈ ഫോര്‍മാറ്റില്‍ ഒമ്പത് സെഞ്ച്വറികളാണുള്ളത്. ഇതിനാണ് ഇപ്പോള്‍ വിരാട് പഴങ്കഥയാക്കിയത്.

ടി – 20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍, എണ്ണം

വിരാട് കോഹ്‌ലി – 10

അഭിഷേക് ശര്‍മ – 9

കെ.എല്‍. രാഹുല്‍ – 8

സഞ്ജു സാംസണ്‍ – 8

രോഹിത് ശര്‍മ – 8

ഇഷാന്‍ കിഷന്‍ – 7

വിരാട് കോഹ്‌ലി. Photo: IndianPremierLeague/xc.om

മത്സരത്തിലെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി വിരാട് 14000 ടി – 20 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും ലോകത്തിലെ ആറാമത്തെ താരമായും 37 കാരന്‍ മാറിയിരുന്നു. 409 ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഈ നേട്ടം കരസ്ഥമാക്കിയത്.

അതേസമയം, ഈ സീസണില്‍ വിരാട് മികച്ച ഫോമിലാണ്. 12 ഇന്നിങ്സുകളില്‍ കളിച്ച താരം ഇതുവരെ ഈ സീസണില്‍ 484 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കെ.കെ.ആറിനെതിരെയുള്ള സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് മുന്‍ ആര്‍.സി.ബി നായകന്‍ അടിച്ച് കൂട്ടിയത്. 53.78 ശരാശരിയും 165.t5 സ്‌ട്രൈക്ക് റേറ്റും താരത്തിന് ഈ സീസണിലുണ്ട്.

Content Highlight: IPL 2026: Virat Kohli became Indian to hit most T20 Centuries with 10 centuries by surpassing Abhishek Sharma

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more