ടി – 20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി. കുട്ടി ക്രിക്കറ്റില്‍ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് 15കാരന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലായിരുന്നു താരത്തിന്റെ ചരിത്രനേട്ടം.
മത്സരത്തില്‍ വൈഭവ് 16 പന്തില്‍ 36 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 225 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ താരം മൂന്ന് വീതം സിക്‌സുകളും ഫോറുകളും അതിര്‍ത്തി കടത്തി. ഈ ഇന്നിങ്‌സിടെ നേരിട്ട ആദ്യ പന്തില്‍ മുഹമ്മദ് സിറാജിനെതിരെ സിക്‌സടിച്ചാണ് 100 എന്ന മാന്ത്രിക സംഖ്യത്തില്‍ താരമെത്തിയത്. നിലവില്‍ താരത്തിന് ടി – 20യില്‍ 102 സിക്‌സുകളുണ്ട്.
വെറും 514 പന്തുകള്‍ മാത്രം നേരിട്ടാണ് വൈഭവ് ടി – 20യില്‍ 100 സിക്‌സുകള്‍ അടിച്ചത്. ഓസ്ട്രിയ താരം കരണ്‍ബിര്‍ സിങ്ങിനെ മറികടന്നാണ് താരത്തിന്റെ മുന്നേറ്റം. കരണ്‍ബിര്‍ 813 പന്തുകള്‍ നേരിട്ടാണ് സിക്സില്‍ സെഞ്ച്വറിയടിച്ചത്.
(താരം – ടീം – പന്തുകള്‍ എന്നീ ക്രമത്തില്‍)
വൈഭവ് സൂര്യവംശി – ഇന്ത്യ – 514
കരണ്‍ബിര്‍ സിങ് – ഓസ്ട്രിയ – 813
കിറോണ്‍ പൊള്ളാര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 843
റൊമാരിയോ ഷെപ്പേര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 845
സീക്കുഗെ പ്രസന്ന – ശ്രീലങ്ക – 850
രഖീം കോണ്‍വാള്‍ – വെസ്റ്റ് ഇന്‍ഡീസ് – 850
രവീന്ദ്ര ജഡേജ. Photo: iplt20.com
അതേസമയം, മത്സരത്തില്‍ രാജസ്ഥാന്‍ ഗുജറാത്തിനോട് തോല്‍വി വഴങ്ങി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 77 റണ്‍സിനാണ് ടീമിന്റെ തോല്‍വി. 25 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. വൈഭവിനും ജഡേജക്കും പുറമെ, ധ്രുവ് ജുറെല്‍ പത്ത് പന്തില്‍ 24 റണ്‍സെടുത്ത ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlight: IPL 2026: Vaibhav Sooryavanshi became fastest to hit 100 sixes (by balls) in T20 Cricket