| Tuesday, 7th April 2026, 8:19 pm

ഒന്നല്ല, സാക്ഷിയാവുക രണ്ട് സ്റ്റാര്‍ ബാറ്റിലുകള്‍ക്ക്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ഗുവാഹത്തിയിലെ ബര്‍സപാരയില്‍ ഷെഡ്യൂള്‍ ചെയ്ത മത്സരത്തില്‍ മഴ മൂലം ടോസ് വൈകിയിരിക്കുകയാണ്.

ഈ മത്സരത്തില്‍ രാജസ്ഥാനും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ മറ്റ് രണ്ട് പോരാട്ടങ്ങള്‍ക്ക് കൂടിയാണ് ആരാധകര്‍ സാക്ഷിയാവുക. മുംബൈ ഓപ്പണര്‍ രോഹിത് ശര്‍മയും സന്ദീപ് ശര്‍മയും തമ്മിലാണ് ആദ്യ സ്റ്റാര്‍ ബാറ്റില്‍. രണ്ടാമത്തെ പോരാട്ടം ആര്‍. ആര്‍ ഓള്‍റൗണ്ടര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും മുംബൈയുടെ സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും തമ്മിലാണ്.

രോഹിത് ശര്‍മ vs സന്ദീപ് ശര്‍മ

രോഹിത് ശര്‍മയും സന്ദീപ് ശര്‍മയും ഐ.പി.എല്ലില്‍ 12 ഇന്നിങ്സുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മുംബൈ ഓപ്പണര്‍ക്കെതിരെ സന്ദീപിന് മുന്‍തൂക്കം നേടാനും സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഹിത് ശർമ. Photo: IndianPremierLeague/x.com

സന്ദീപിനെതിരെ ഐ.പി.എല്ലില്‍ രോഹിത്തിന് 33 റണ്‍സ് മാത്രമാണുളളത്. താരം നേരിട്ടാത്തതാകട്ടെ വെറും 44 പന്തുകളും. ഈ 12 ഇന്നിങ്‌സില്‍ സന്ദീപ് രോഹിത്തിനെ അഞ്ച് തവണ പുറത്താക്കുകയും ചെയ്തു.

2019 മുതലുള്ള രോഹിത്തിന്റെ കണക്കുകളാണ് കൂടുതല്‍ പരിതാപകരം. കഴിഞ്ഞ സീസണില്‍ താരം സന്ദീപിനെതിരെ നേരിട്ടത് 16 പന്തുകളാണ്. അതില്‍ 17 റണ്‍സ് മാത്രമാണ് എടുത്തത്. മൂന്ന് തവണ താരത്തിന് മുന്നില്‍ അടിയറവ് പറയുകയും ചെയ്തു.

സന്ദീപ് ശര്‍മ.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ vs ജസ്പ്രീത് ബുംറ

ഷിംറോണ്‍ ഹെറ്റ്‌മെയറും ജസ്പ്രീത് ബുംറയും നേര്‍ക്കുനേര്‍ വരുന്ന കാഴ്ച്ചക്ക് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഹെറ്റ്‌മെയറിനെ ബുംറ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഐ.പി.എല്ലില്‍ 15 പന്തുകള്‍ മാത്രമാണ് ബുംറയ്ക്ക് എതിരെ നേരിട്ടിട്ടുള്ളത്.

2025 ഐ.പി.എല്ലിൽ ഷിംറോൺ ഹെറ്റ്മെയറുടെ വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്ന ജസ്പ്രീത് ബുംറ.

ഇതില്‍ നിന്ന് ഒമ്പത് റണ്‍സ് മാത്രമാണ് ഹെറ്റ്‌മെയറുടെ സമ്പാദ്യം. നാല് തവണ ബുംറ താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ കണക്കുകള്‍ 2019 മുതലുള്ളതാണ് എന്താണ് ശ്രദ്ധേയം.

Content Highlight: IPL 2026: Two star battles to watch out during RR vs MI match

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more