ഐ.പി.എല്‍ 2026ന് ഇനി കേവലം 16 ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. കിരീടം നിലനിര്‍ത്താനുറച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവെത്തുമ്പോള്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ടൂര്‍ണമെന്റിനിറങ്ങുന്നത്. പഞ്ചാബ് കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ എന്നിവരാകട്ടെ ആദ്യ കിരീടവുമാണ് സ്വപ്‌നം കാണുന്നത്.
ഫാന്‍ ഫേവറിറ്റുകളായ മുംബൈ ഇന്ത്യന്‍സ് മാര്‍ച്ച് 29നാണ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകമായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
എന്നാല്‍ ഐ.പി.എല്‍ തുടങ്ങുന്നതിന് മുമ്പ് ദില്‍ സേ ആര്‍മി സോഷ്യല്‍ മീഡിയിയല്‍ ട്രോളുകള്‍ക്ക് വിധേയമാവുകയാണ്. ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിക്കാത്ത മുംബൈ ഇന്ത്യന്‍സിന്റെ ശീലം ചൂണ്ടിക്കാട്ടിയാണ് ഈ കളിയാക്കലുകള്‍.
ഇത്തവണ രണ്ട് പോയിന്റ് വെറുതെ കിട്ടാന്‍ പോകുന്ന ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്നാണ് ഇവര്‍ പറയുന്നത്. വെറുതെ കളിച്ച് സമയം കളയേണ്ടെന്നും രണ്ടാം മത്സരം മുതല്‍ ടൂര്‍ണമെന്റിനെ സീരിയസായി കണ്ടാല്‍ മതിയെന്നുമാണ് ഇവര്‍ പറയുന്നത്. ‘ദൈവത്തിന്റെ പോരാളികളെന്ന’ ക്യാച്ച് ഫ്രേസ് ഇപ്പോഴേ ചര്‍ച്ചയാകുന്നുണ്ട്.
മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ
ആദ്യ സീസണായ 2008 മുതല്‍ 2025 വരെയുള്ള 18 സീസണുകളില്‍ നാല് തവണ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് തങ്ങളുടെ ആദ്യ മത്സരം വിജയിക്കാന്‍ സാധിച്ചത്.
2009ല്‍ ടൂര്‍ണെമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു ടീമിന്റെ വിജയം. കേപ്പ് ടൗണില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ശേഷം 2010ല്‍ രാജസ്ഥാന്‍ റോയല്‍സ്, 2011ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരോട് വിജയിച്ച മുംബൈ തുടര്‍ന്നങ്ങോട്ട് പരാജയങ്ങളുടെ ഘോഷയാത്രയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
2008 v റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (തോല്‍വി)
2009 v ചെന്നൈ സൂപ്പര്‍ കിങ്‌സ് (ജയം)
2010 v രാജസ്ഥാന്‍ റോയല്‍സ് (ജയം)
2011 v ദല്‍ഹി ഡെയര്‍ഡെവിള്‍സ് (ജയം)
2012 v ചെന്നൈ സൂപ്പര്‍ കിങ്‌സ് (ജയം)
2013 v റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (തോല്‍വി)
2014 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (തോല്‍വി)
2015 v കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (തോല്‍വി)
2016 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് (തോല്‍വി)
2017 v റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് (തോല്‍വി)
2018 v ചെന്നൈ സൂപ്പര്‍ കിങ്‌സ്് (തോല്‍വി)
2019 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)
2020 v ചെന്നൈ സൂപ്പര്‍ കിങ്‌സ് (തോല്‍വി)
2021 v റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (തോല്‍വി)
2022 v ദല്‍ഹി ക്യാപിറ്റല്‍സ് (തോല്‍വി)
2023 v റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (തോല്‍വി)
2024 v ഗുജറാത്ത് ടൈറ്റന്‍സ് (തോല്‍വി)
2025 v ചെന്നൈ സൂപ്പര്‍ കിങ്‌സ് (തോല്‍വി)
Content Highlight: IPL 2026: Trolls against Mumbai Indians