ഐ.പി.എല്ലില്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പടിദാര്‍. കഴിഞ്ഞ ദിവസം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ബെംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഹൈദരാബാദിനെതിരെ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
പടിദാര്‍ 39 പന്തുകള്‍ നേരിട്ട് 56 റണ്‍സാണ് നേടിയത്. 143.59 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ഈ ഇന്നിങ്‌സിനിടെ ആറ് ഫോറുകളും ഒരു സിക്‌സറുമാണ് പിറന്നത്. ഈ ഒറ്റ സിക്‌സിലാണ് ഇടം കൈയ്യന്‍ ബാറ്റര്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കിയത്.
രജത് പടിദാർ. Photo: CricBeat/x.com
ഇതോടെ ഒരു നേട്ടവും പടിദാര്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്നാണ് നേട്ടമാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തന്റെ പേരില്‍ ചേര്‍ത്തത്. 933 പന്തുകള്‍ നേരിട്ടാണ് താരം സിക്‌സറില്‍ സെഞ്ച്വറിയടിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്സ് താരം ശിവം ദുബെയെ മറികടന്നാണ് പടിദാറിന്റെ മുന്നേറ്റം. ദുബെ 992 പന്തുകള്‍ നേരിട്ടായിരുന്നു 100 സിക്സറുകള്‍ ഐ.പി.എല്ലില്‍ പൂര്‍ത്തിയാക്കിയത്.
രജത് പടിദാര്‍ – 933
ശിവം ദുബെ – 992
ഹര്‍ദിക് പാണ്ഡ്യ – 1046
അഭിഷേക് ശര്‍മ – 1072
അതേസമയം, മത്സരത്തില്‍ ആര്‍.സി.ബി ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. എസ്.ആര്‍. എച്ചിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 55 റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി.
പടിദാറിന് പുറമെ വെങ്കടേഷ് അയ്യര്‍ (19 പന്തില്‍ 44), ക്രുണാല്‍ പാണ്ഡ്യ (31 പന്തില്‍ 41*) എന്നിവര്‍ സംഭാവന ചെയ്തു. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ ട്രാവിസ് ഹെഡ്, സാകിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീതം വീഴ്ത്തി.
Content Highlight: IPL 2026: SRH vs RCB: Rajat Patidar became fastest Indian to complete 100 sixes by balls in IPL