ഐ.പി.എല്‍ 2026 ലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ 14 ഓവറുകള്‍ പിന്നിടുമ്പോള്‍ എസ്.ആര്‍.എച്ച് നാല് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തിട്ടുണ്ട്.
ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും സലീല്‍ അറോറയുമാണ് ക്രീസിലുള്ളത്. നാല് പന്തില്‍ റണ്‍സെടുത്താണ് അറോറ ബാറ്റ് ചെയ്യുന്നത്. മറുവശത്ത് കിഷന്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്.
കിഷന്‍ 35 പന്തില്‍ 73 റണ്‍സാണ് ഇതുവരെ മത്സരത്തില്‍ അടിച്ചെടുത്തത്. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. മത്സരത്തിനിടെ ഇഷാന്‍ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കി. ഐ.പി.എല്ലില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ലാണ് താരം പിന്നിട്ടത്. മത്സരത്തില്‍ രണ്ട് റണ്‍സ് നേടിയതിന് പിന്നാലെയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റന്റെ ഈ നേട്ടം.
3000 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇഷാന്‍ ഒരു എലീറ്റ് ലിസ്റ്റിലും ഇടം പിടിച്ചു. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയ ആറാമത്തെ താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.
2180 പന്തുകള്‍ നേരിട്ടാണ് ഇഷാന്‍ ഈ ലിസ്റ്റില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. ദല്‍ഹി ക്യാപ്റ്റല്‍സ് താരമായ കെ.എല്‍ രാഹുലിനെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം. രാഹുല്‍ 2203 പന്തുകള്‍ നേരിട്ടായിരുന്നു 3000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
റിഷബ് പന്ത് – 2028
യൂസഫ് പത്താന്‍ – 2082
സൂര്യകുമാര്‍ യാദവ് – 2130
സുരേഷ് റെയ്‌ന – 2135
എം. എസ്. ധോണി – 2152
ഇഷാന്‍ കിഷന്‍ – 2180
കെ.എല്‍. രാഹുല്‍ – 2203
ഹെന്റിക്ക് ക്ലാസന്‍ (22 പന്തില്‍ 31), ട്രാവിസ് ഹെഡ് (ഒമ്പത് പന്തില്‍ 11), അഭിഷേക് ശര്‍മ (എട്ട് പന്തില്‍ ഏഴ്), നിതീഷ് കുമാര്‍ റെഡ്ഡി (ആറ് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.
ജേക്കബ് ഡഫി. Photo: Johns/x.com
ബെംഗളുരുവിനായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും റൊമാരിയോ ഷെപ്പേര്‍ഡ് ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: IPL 2026: SRH vs RCB: Ishan Kishan completed 3000 runs in IPL and became 6th fastest to batter in this milestone