ഐ.പി.എല്ലില്‍ സണ്‍റൈസ് ഹൈദരാബാദും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ഒമ്പത് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 107 റണ്‍സെടുത്തിട്ടുണ്ട്. 13 പന്തില്‍ 17 റണ്‍സുമായി ഇഷാന്‍ കിഷനും ഒമ്പത് പന്തില്‍ 14 റണ്‍സുമായി ഹെന്റിക് ക്ലാസനുമാണ് ക്രീസിലുള്ളത്.
അഭിഷേക് ശര്‍മയെയാണ് ടീമിന് ആദ്യം നഷ്ടമായത്. 13 പന്തുകള്‍ നേരിട്ട് 35 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. നാല് സിക്‌സുകളും രണ്ട് ഫോറുകളും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഹൈദരാബാദ് ഓപ്പണറുടെ ബാറ്റിങ് 269.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു.
ഇതോടെ സീസണില്‍ തങ്ങളുടെ സിക്‌സുകളുടെ എണ്ണം അഭിഷേക് 36 ആയി ഉയര്‍ത്തി. 35 അല്ലെങ്കില്‍ കൂടുതല്‍ സിക്‌സുകള്‍ ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ സീസണുകളില്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഹൈദരാബാദ് ഓപ്പണര്‍ക്ക് സാധിച്ചത്. നിക്കോളാസ് പൂരനും വിരാട് കോഹ്ലിക്കൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്.
(എണ്ണം – താരം – സീസണുകള്‍ എന്നീ ക്രമത്തില്‍)
4 – ക്രിസ് ഗെയ്ല്‍ – 2011, 2012, 2013 , 2015
2 – അഭിഷേക് ശര്‍മ – 2024, 2026
2 – നിക്കോളാസ് പൂരന്‍ – 2024, 2025
2 – വിരാട് കോഹ്ലി – 2016, 2024
ഹൈദരാബാദിന് ട്രാവിസ് ഹെഡിനെയും നഷ്ടമായിട്ടുണ്ട്. 19 പന്തില്‍ 38 റണ്‍സാണ് താരം എടുത്തത്. പഞ്ചാബിനായി ലോക്കി ഫെര്‍ഗുസനും യുസ്വേന്ദ്ര ചഹലുമാണ് വിക്കറ്റ് വീഴ്ത്തിയത്.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിക് ക്ലാസന്‍, സലില്‍ അറോറ, രവിചന്ദ്രന്‍ സ്മരണ്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവാംഗ് കുമാര്‍, ഇഷാന്‍ മലിംഗ, സാകിബ് ഹുസൈന്‍.
പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്‌ജെ, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.
Content Highlight: IPL 2026: SRH vs PBKS: Abhishek Sharma became second list in most IPL Seasons with 35 or more Sixes