| Sunday, 5th April 2026, 4:05 pm

നനഞ്ഞ പടക്കമായി അഭിഷേക്; നാണക്കേടില്‍ രോഹിത്തിനും സഞ്ജുവിനുമൊപ്പം!

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡ്ഡര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തിട്ടുണ്ട്. 16 പന്തില്‍ 12 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണും ആറ് പന്തില്‍ ഒരു റണ്‍സുമായി ഹെന്റിക് ക്ലാസനുമാണ് ക്രീസിലുള്ളത്.

ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഹൈദരാബാദിന് ആദ്യം നഷ്ടമായത്. രണ്ട് പന്തുകള്‍ നേരിട്ട് ഡക്കായായിരുന്നു താരത്തിന്റെ മടക്കം. ആദ്യ ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. ആ ഓവറിലെ അവസാന പന്തിലായിരുന്നു താരം പുറത്തായത്.

ഒരിക്കല്‍ കൂടി ഡക്കായതോടെ അഭിഷേക് ഒരു മോശം നേട്ടത്തിലും ഒന്നാമതായി. ടി – 20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന ഇന്ത്യന്‍ താരം എന്ന അനാവശ്യ നേട്ടമാണ് ഓപ്പണര്‍ സ്വന്തം പേരിലാക്കിയത്. ഈ വര്‍ഷം കുട്ടി ക്രിക്കറ്റില്‍ താരം പൂജ്യത്തിന് പുറത്തായത് ആറ് തവണയാണ്.

ഈ നാണക്കേടില്‍ അഭിഷേക് ഒറ്റക്കല്ല. മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മലയാളി താരം സഞ്ജു സാംസണും ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. രോഹിത് 2018ലും സഞ്ജു 2024ലുമാണ് ആറ് തവണ റണ്‍സൊന്നും എടുക്കാതെ തിരികെ നടന്നത്.

മത്സരത്തില്‍ അഭിഷേകിന് പുറമെ, ഇതിനോടകംട്രാവിസ് ഹെഡും ഇഷാന്‍ കിഷനും പുറത്തായിട്ടുണ്ട്. ഹെഡ് എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്തപ്പോള്‍ നാല് പന്തില്‍ ഒരു റണ്‍സാണ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ സമ്പാദ്യം.

എല്‍. എസ്. ജിക്കായി ഷമി രണ്ട് വിക്കറ്റുകളും പ്രിന്‍സ് യാദവ് ഒരു വിക്കറ്റും നേടി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഹെന്റിക്ക് ക്ലാസന്‍, ലിയാം ലിവിങ്സ്റ്റണ്‍, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മണിമാരന്‍ സിദ്ധാര്‍ത്ഥ്, നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിങ് രാഥി, പ്രിന്‍സ് യാദവ്

Content Highlight: IPL 2026: SRH vs LSG: Abhishek Sharma registers most T20 ducks by an Indian in a Calendar Year

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more