2026 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരബാദ് എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്.
അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ ഇഷാന്‍ കിഷനുമാണ് ക്രീസിലുള്ളത്. അഭിഷേകിന് 27 പന്തില്‍ 58 റണ്‍സും കിഷന് ഒരു പന്തില്‍ ഒരു റണ്‍സുമാണുള്ളത്. ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. 26 പന്തില്‍ 37 റണ്‍സ് നേടിയാണ് ഓപ്പണറുടെ മടക്കം. അക്സര്‍ പട്ടേലിനാണ് വിക്കറ്റ്.
ഈ മത്സരത്തിന് കളത്തില്‍ ഇറങ്ങിയതോടെ ദല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്സര്‍ പട്ടേല്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ദല്‍ഹിക്കായി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ തന്റെ പേരില്‍ കുറിച്ചത്.
റിഷബ് പന്താണ് ദല്‍ഹിക്കായി 100 മത്സരങ്ങള്‍ കളിച്ച ആദ്യ താരം. വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ താരം 111 മത്സരങ്ങളിലാണ് ദല്‍ഹിയുടെ ജേഴ്‌സിയില്‍ കളത്തിലിറങ്ങിയത്.
111 – റിഷബ് പന്ത്
100* – അക്‌സര്‍ പട്ടേല്‍
99 – അമിത് മിശ്ര
89 – ഡേവിഡ് വാര്‍ണര്‍
87 – ശ്രേയസ് അയ്യര്‍
79 – വിരേന്ദര്‍ സേവാഗ്
79 – പൃഥ്വി ഷോ
63 – ശിഖര്‍ ധവാന്‍
61 – ഷഹബാസ് നദീം
59 – കുല്‍ദീപ് യാദവ്
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവംഗ് കുമാര്‍, ഹര്‍ഷ് ദുബെ, സാകിബ് ഹുസൈന്‍, ഇഷാന്‍ മലിംഗ.
കെ. എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാതും നിസങ്ക, സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, നിതീഷ് റാണ, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.
Content Highlight: IPL 2026: SRH vs DC: Axar Patel became second player to complete 100 matches for DC